ദോഹ: ഖത്തറില്‍ സെപ്തംബര്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. ഖത്തര്‍ എനര്‍ജിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് പ്രീമിയം പെട്രോളിന് ലിറ്ററിന് 1.90 റിയാലാണ്. സൂപ്പര്‍ പെട്രോളിന് 2.10 റിയാല്‍, ഡീസലിന് 2.05 റിയാല്‍ എന്നിങ്ങനെയാണ് നിരക്ക്.
2022 ഒക്ടോബര്‍ മുതല്‍ സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.
അതേസമയം യുഎഇയില്‍ സെപ്തംബര്‍ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചിരുന്നു. ഇന്ധനവില നിര്‍ണയിക്കുന്ന സമിതിയാണ് പുതിയ വില പ്രഖ്യാപിച്ചത്. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.42 ദിര്‍ഹമാണ് പുതിയ വില. ഓഗസ്റ്റ് മാസത്തില്‍ 3.14 ദിര്‍ഹമായിരുന്നു. സ്പെഷ്യല്‍ 95 പെട്രോളിന് അടുത്ത മാസം മുതല്‍ 3.31 ദിര്‍ഹമാണ് പുതിയ വില. ഓഗസ്റ്റില്‍ 3.02 ദിര്‍ഹമായിരുന്നു. ഇ പ്ലസ് 91 പെട്രോളിന് ലിറ്ററിന് 3.23 ദിര്‍ഹമാണ് പുതിയ വില. ഓഗസ്റ്റ് മാസത്തില്‍ ഇത് 2.95 ദിര്‍ഹമായിരുന്നു. ഡീസല്‍ ലിറ്ററിന് 3.40 ദിര്‍ഹമാണ് പുതിയ വില. ഓഗസ്റ്റില്‍ ഇത് 2.95 ദിര്‍ഹമായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം