4 ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ
മംഗോളിയയിലേക്കു പുറപ്പെട്ടു. ചൈനയ്ക്കു മുകളിലൂടെ ഒരു മണിക്കൂർ ഉൾപ്പെടെ 9.5 മണിക്കൂർ യാത്ര ചെയ്താണ് 1450 കത്തോലിക്കർ മാത്രമുള്ള ബുദ്ധമത രാജ്യമായ മംഗോളിയയിൽ മാർപാപ്പ എത്തുന്നത്. ചൈനയ്ക്കു മുകളിൽ വച്ച് മാർപാപ്പ പ്രസിഡന്റ് ഷി ചിൻപിങ്ങിന് സന്ദേശം അയയ്ക്കും. ഈ സന്ദർശനം പ്രധാനമായും ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനാണ്.
Also Read :ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ് : വിവാദ പരാമര്‍ശവുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്.
വീൽ ചെയറിൽ സഞ്ചരിക്കുന്ന 86കാരനായ മാർപാപ്പയുടെ ആദ്യ പൊതു പരിപാടി നാളെയാണ്. സർക്കാർ പ്രതിനിധികളും നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ചടങ്ങിനെ അഭിസംബോധന ചെയ്യും. ഞായറാഴ്ച സർവമത സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. 4നു മടങ്ങും
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം