അമരാവതി: സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശാധിഷ്ഠിത ദൗത്യമായ ആദിത്യ എല്‍1 ശനിയാഴ്ച വിക്ഷേപിക്കും. രാവിലെ 11.50 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍ നിന്ന് പിഎസ്എല്‍വി സി57 റോക്കറ്റിലാണ് വിക്ഷേപണം.
ഇന്ത്യയുടെ ആദ്യത്തെ സോളാർ ദൗത്യത്തിന് മുന്നോടിയായി ഇസ്രോ ചെയർമാൻ എസ് സോമനാഥും ശാസ്ത്രജ്ഞരും ക്ഷേത്രദർശനം നടത്തി. നാളെ പകൽ 11.50ന് ആദിത്യ എൽ1 വിക്ഷേപണം നടക്കുമെന്നും 125 ദിവസം എടുത്താകും പേടകം നിശ്ചിത സ്ഥാനത്ത് എത്തുകയെന്നും ഇസ്രോ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.
ആന്ധ്രാപ്രദേശിലെ സുല്ലൂർപേട്ടയിലെ ചെങ്കളമ്മ പരമേശ്വരി ക്ഷേത്രത്തിലാണ് ചെയർമാനും ശാസ്ത്രജ്ഞരും എത്തിയത്. ക്ഷേത്രദർശനത്തിന് പി്ന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുക്കയായിരുന്നു അദ്ദേഹം. വിക്ഷേപണം വിജയമാകാൻ വേണ്ടി പ്രാർത്ഥിക്കാനാണ് താൻ ക്ഷേത്രത്തിലെത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സൂര്യനെ കുറിച്ചുള്ള പഠനമാണ് ആദിത്യ എല്‍1 പേടകം ലക്ഷ്യമിടുന്നതെന്നും എല്‍1 പോയിന്റില്‍ എത്തിച്ചേരാന്‍ 125 ദിവസങ്ങളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാന്‍-4 നെ കുറിച്ച് ഇതുവരെ അന്തിമതീരുമായിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ആദിത്യ എല്‍ 1ന് ശേഷം ഗഗന്യാന് ആകും അടുത്ത ദൗത്യമെന്നും കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ ആദ്യവാരം ഗഗന്യാന് വിക്ഷേപണം നടക്കുമെന്നും അറിയിച്ചു.
സുര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ എന്നിവയുടെ പഠനമാണ് പ്രധാനലക്ഷ്യങ്ങളെങ്കിലും സൂര്യന്റെ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളെ അനാവരണം ചെയ്യാനും സൗരയൂഥത്തെ കുറിച്ച് സുപ്രധാനവിവരങ്ങള്‍ ലഭ്യമാക്കാനും ദൗത്യത്തിന് സാധ്യമാകുമെന്നാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസംഘടന-ഇസ്റോയുടെ പ്രതീക്ഷ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം