ഇന്ത്യൻ വംശജ ക്ലെയർ കൗടിഞ്ഞോയെ ബ്രിട്ടനിലെ ഊർജസുരക്ഷാ മന്ത്രിയായി പ്രധാനമന്ത്രി ഋഷി സുനക് നിയമിച്ചു.
ഗോവയിൽനിന്നു കുടിയേറിയ ദമ്പതികളുടെ മകളായി ലണ്ടനിൽ ജനിച്ച് ഓക്സ്ഫഡ് സർവകലാശാലയിൽ നിന്നു ബിരുദം നേടിയ ക്ലെയർ കൗടിഞ്ഞാ (38) ഋഷി സുനക് ചീഫ് സെക്രട്ടറിയായിരിക്കെ ട്രഷറി വകുപ്പിൽ സഹായിയായിരുന്നു. ഹോം സെക്രട്ടറി സുവെല്ല ബവർമാനുശേഷം രണ്ടാമത്തെ ഗോവൻ സ്വദേശിക്കാണ് കാബിനറ്റിൽ ഇടം ലഭിക്കുന്നത്.
കുടുംബങ്ങളുടെ ഊർജ ബില്ല് കുറയ്ക്കുന്നതിനു കഠിനപ്രയത്നം ചെയ്യുമെന്നു ക്ലെയർ പറഞ്ഞു.
രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ് ബാങ്കിങ്, നാഷനൽ ഹെൽത്ത് സർവീസ് മേഖലകളിലാണു ക്ലെയർ പ്രവർത്തിച്ചിരുന്നത്. കണക്കിലും തത്വശാസ്ത്രത്തിലും ബിരുദാനന്തരബിരുദമുണ്ട്.
Also Read : റാസൽഖൈമയിൽ നിന്ന് മുസാണ്ട വരെ പുതിയ ബസ് സർവീസ് : വിനോദ സഞ്ചാര മേഖല ഉണർത്തതാണ് ഒമാൻ
ദക്ഷിണകിഴക്കൻ ഇംഗ്ലണ്ടിലെ ഈസ്റ്റ് സറെയിൽ നിന്നുള്ള പാർലമെന്റംഗമായ ക്ലെയർ സുനക് മന്ത്രിസഭയിലെ പ്രായം കുറഞ്ഞ അംഗവുമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം