ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ മുസണ്ടത്തിലേക്ക് ഇനി
റാസൽഖൈമയിൽനിന്ന് ബസ് സർവീസ്. റാസൽഖൈമയിൽനിന്നുള്ള ആദ്യ രാജ്യാന്തര ബസ് സർവീസാണിത്. ഇതുസംബന്ധിച്ച കരാറിൽ മുസണ്ടം മുനിസിപ്പാലിറ്റിയും റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയും ഒപ്പുവച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ വ്യക്തികളുടെയും ടൂറിസ്റ്റുകളുടെയും സഞ്ചാരം വർധിപ്പിക്കാൻ ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തൽ.
മുസണ്ടം ഗവർണർ സയ്യിദ് ഇബ്രാഹിം ബിൻ സെയ്ദ് ബിൻ ഇബ്രാഹിം അൽ ബുസൈദിയുടെ സാന്നിധ്യത്തിൽ റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ ഇസ്മായീൽ ഹസൻ അൽ ബലൂഷിയും മുസണ്ടം മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ. നാസർ അൽ ഹൊസാനിയുമാണ് കരാറിൽ ഒപ്പുവച്ചത്.
Also Read :മുന്നണി യോഗത്തിൽ കപിൽ സിബിൽ അപ്രതീക്ഷിത അതിഥി ആയി : കോൺഗ്രസിൽ ആകെ നീരസം
റാസൽഖൈമയിലെ അൽദൈത് സൗത്തിലെ പ്രധാന ബസ് സ്റ്റേഷനിൽനിന്ന് ആരംഭിക്കുന്ന സർവീസിന് റാംസ്, ഷാം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. മുസണ്ടം ഗവർണറേറ്റിൽ ഹാർഫ്, ഖദ, ബുഖ, തിബാത്ത് എന്നിവിടങ്ങളിലും നിർത്തിയ ശേഷം ഖസബ് വിലായത്തിൽ സർവീസ് അവസാനിക്കും. ഹോർ മുസ് കടലിടുക്കിലേക്ക് വ്യാപിച്ചുകിടക്കുന്ന ഒരു പർവത ഉപദ്വീപാണ് ഒമാനിലെ മുസണ്ടം ഗവർണറേറ്റ്. ഡോൾഫിനുകൾ ഉൾപ്പെടെ വിവിധ സമുദ്രജീവികളാൽ സമ്പന്നമാണ് ദ്വീപ്. ധോ ക്രൂസിനായി ധാരാളം പേർ ഇവിടെ എത്താറുണ്ട്. ബസ് സർവീസ് ആരംഭിച്ചതോടെ യുഎഇയിൽനിന്ന് മലയാളികൾ ഉൾപ്പെടെയുള്ളവരുടെ ഒഴുക്കായിരിക്കും. നിലവിൽ തണുപ്പ് സീസണിൽ ടൂർ ഓപ്പറേറ്റർമാർ മുസണ്ടത്തിലേക്ക് ട്രിപ്പ് നടത്താറുണ്ടെങ്കിലും ചെലവ് കൂടുതലാണ്. ബസിൽ പോകുന്നതോടെ ചെലവുകുറയും.\
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം