ഇന്ത്യ മുന്നണിയുടെ യോഗത്തിൽ അപ്രതീക്ഷിത അഥിതിയായി കഴിഞ്ഞ വർഷം കോൺഗ്രസ് വിട്ട മുതിർന്ന രാഷ്ട്രീയ നേതാവും രാജ്യസഭാ എം.പിയുമായ കപിൽ സിബൽ.
യോഗത്തിലേക്ക് ഔദ്യോഗികമായി ക്ഷണിക്കപ്പെട്ടിട്ടില്ലാത്ത കപിൽ സിബലിന്റെ പ്രവേശനം കോൺഗ്രസ് നേതാക്കളിൽ നീരസമുണ്ടാക്കിയതായാണ് റിപ്പോർട്ട്.
Also Read ; മണിപ്പൂരിൽ താങ്കൾ നേരിട്ട് ഇടപെടണം അമിത് ഷാ : മേരി കോം
പ്രതിപക്ഷ നേതാക്കളുടെ ഫോട്ടോ എടുക്കുന്നതിന് മുമ്പ് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ സിബലിന്റെ വരവിൽ അതൃപ്തി അറിയിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.
യോഗത്തിന്റെ ആതിഥേയത്വം വഹിക്കുന്നത് ശിവസേന ഉദ്ധവ് താക്കറെ വിഭാഗമാണ്. നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയും സമാജ്വാദി പാർട്ടിയുടെ അഖിലേഷ് യാദവും ചേർന്ന് സിബലിന്റെ സാന്നിധ്യം അംഗീകരിക്കുവാൻ വേണുഗോപാലിനെ അനുനയിപ്പിക്കുവാൻ ശ്രമിച്ചുവെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു
പിന്നീട് പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോയിലും കപിൽ സിബലും ഇടം പിടിച്ചു. രാഹുൽ ഗാന്ധിക്ക് കപിൽ സിബൽ യോഗത്തിൽ സംബന്ധിക്കുന്നതിൽ എതിർപ്പില്ലായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം