ഇന്ത്യൻ ക്രിക്കറ്റ് മത്സരങ്ങളുടെ ടെലിവിഷൻ, ഡിജിറ്റൽ സംപ്രേഷണാവകാശം സ്വന്തമാക്കി റിലയൻസിന്റെ ഉടമസ്ഥതയിലുള്ള വയാകോം -18. 2023 മുതൽ 2028 വരെയുള്ള അഞ്ചു വർഷത്തെ സംപ്രേഷണാവകാശം 5,966.4 കോടി രൂപക്കാണ് ബി.സി.സി.ഐ വയാകോമിന് നൽകിയത്. ബിസിസിഐ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. ഡിജിറ്റൽ റൈറ്റ്സ് വിൽപ്പനയിലൂടെ 3,101 കോടി രൂപയും, ടിവി റൈറ്റ്സിലൂടെ 2,862 കോടി രൂപയുമാണ് ബിസിസിഐയ്ക്ക് ലഭിക്കുക.
ടീം ഇന്ത്യയുടെ ഹോം മത്സരങ്ങൾ, ഐപിഎൽ (ഡിജിറ്റൽ), വനിതാ ഐപിഎൽ, ഒളിമ്പിക്സ് 2024, എസ്എ ഹോം മത്സരങ്ങൾ 2024, ടി10 ലീഗ്, റോഡ് സേഫ്റ്റി വേൾഡ് സീരീസ്, എസ്എ20, എൻബിഎ, സീരി എ, ലാ ലിഗ, ലീഗ് വൺ, ഡയമണ്ട് ലീഗ് എന്നിവയാണ് വയാകോം സംപ്രേഷണം ചെയ്യുക. ഇന്ത്യയുടെ അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങൾ സ്പോർട്സ് 18 ടിവിയിൽ സംപ്രേഷണം ചെയ്യും. അതേസമയം ഒടിടി പ്ലാറ്റ്ഫോമായ ജിയോസിനിമയിൽ തത്സമയം സംപ്രേഷണം ചെയ്യും.
2023 സെപ്റ്റംബർ മുതൽ 2028 മാർച്ച് വരെയാണ് വയാകോമുമായുള്ള കരാർ. ഈ കാലയളവിൽ 88 മത്സരങ്ങളാണ് നടക്കുക. ഇത് 102 വരെയാകാനും സാധ്യതയുണ്ട്. 25 ടെസ്റ്റ് മത്സരങ്ങളും 27 ഏകദിനങ്ങളും 36 ട്വന്റി20 മത്സരങ്ങളും. സോണി പിക്ചേഴ്സ് നെറ്റ്വർക്കും ഡിസ്നി സ്റ്റാറും വ്യാഴാഴ്ച നടന്ന ലേലത്തിൽ ശക്തമായി രംഗത്തുണ്ടായിരുന്നു.
സംപ്രേഷണാവകാശം സ്വന്തമാക്കിയ വയാകോം 18നെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ അഭിനന്ദിച്ചു. അടുത്ത അഞ്ചു വർഷത്തേക്കുള്ള ബി.സി.സി.ഐ മത്സരങ്ങളുടെ ലീനിയർ, ഡിജിറ്റൽ സംപ്രേഷണാവകാശം നേടിയ വയാകോം -18ന് അഭിനന്ദനങ്ങളെന്ന് ജയ് ഷാ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം