കാൻഡി: ഏഷ്യാ കപ്പിൽ ബംഗ്ലദേശിനെതിരെ ശ്രീലങ്കയ്ക്ക് 5 വിക്കറ്റ് ജയം. ബംഗ്ലദേശ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം 11 ഓവർ ബാക്കി നിൽക്കെ ലങ്ക മറികടന്നു. ചരിത് അസലങ്ക (62*), സധീര സമരവിക്രമ (54) എന്നിവരുടെ അർധ സെഞ്ചറികൾ ലങ്കൻ ഇന്നിങ്സിന് കരുത്തുപകർന്നു.
43 റണ്‍സിനിടെ ദിമുത്ത് കരുണരത്നെ (1), പഥും നിസ്സങ്ക (14), കുശാല്‍ മെന്‍ഡിസ് (5) എന്നിവരെ നഷ്ടമായി പ്രതിരോധത്തിലായ ലങ്കയെ നാലാം വിക്കറ്റില്‍ 78 റണ്‍സ് കൂട്ടിച്ചേര്‍ത്ത് സമരവിക്രമ – അസലങ്ക സഖ്യം മത്സരത്തിലേക്ക് തിരികെയെത്തിക്കുകയായിരുന്നു.
92 പന്തുകള്‍ നേരിട്ട് ഒരു സിക്സും അഞ്ച് ഫോറുമടക്കം 62 റണ്‍സോടെ പുറത്താകാതെ നിന്ന അസലങ്കയാണ് ലങ്കയുടെ ടോപ് സ്കോറര്‍. 77 പന്തുകള്‍ നേരിട്ട സമരവിക്രമ ആറ് ബൗണ്ടറിയടക്കം 54 റണ്‍സെടുത്തു.
ക്യാപ്റ്റന്‍ ദസുന്‍ ഷനക 14 റണ്‍സുമായി പുറത്താകാതെ നിന്നു. ധനഞ്ജയ ഡിസില്‍വയാണ് (2) പുറത്തായ മറ്റൊരു താരം.
ബംഗ്ലാദേശിനായി ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന് രണ്ട് വിക്കറ്റെടുത്തു.
നേരത്തേ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 42.4 ഓവറില്‍ 164 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. നജ്മുല്‍ ഹുസൈന് ഷാന്റോയുടെ (89) ഇന്നിംഗ്സാണ് ബംഗ്ലാദേശിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഷാന്റോ ഒഴികെ ബംഗ്ലാ നിരയില്‍ ആര്‍ക്കും തിളങ്ങാനായില്ല. ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന് ഉള്‍പ്പെടെ ബംഗ്ലാദേശിന്റെ ആറ് താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി.
മതീഷ പതിരാന നാല് വിക്കറ്റ് വീഴ്ത്തി. തീക്ഷണ രണ്ടും ഡി സില്‍വ, ദുനിത് വെല്ലാലഗെ, ഷനക എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം