സോഷ്യൽ മീഡിയയിൽ സജീവമായ നടി രചന നാരായണൻ കുട്ടി അടുത്തിടെ താൻ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ഒരു ചോദ്യത്തിന്റെ ഉത്തരമായി ആത്മീയതയെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. ആത്മീയതക്കെന്താ കൊമ്പുണ്ടോ എന്ന തലക്കെട്ടോടു കൂടിയുള്ള കുറിപ്പ് ശ്രദ്ധനേടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആത്മീയതക്കെന്താ കൊമ്പുണ്ടോ !!! (ഈ അടുത്തു കേട്ട ഒരു ചോദ്യം ആണ്; ആര് , എന്തിന് , എപ്പോള്‍ പറഞ്ഞു എന്നത് അപ്രസക്തമായതിനാല്‍ അത് വിട്ടു കളയാം)
കഴിഞ്ഞ ദിവസം ഒരു ചടങ്ങിനു പോയപ്പോള്‍, വളരെ വര്‍ഷങ്ങള്‍ക്കു മുമ്ബേ പരിചയത്തിലുള്ള വളരെ വേണ്ടപ്പെട്ട ഒരദ്ദേഹം ചോദിച്ചു … “രചന സ്പിരിച്ച്വല്‍ ആയോ “? ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു; “ആണല്ലൊ…അങ്ങനെ ആയിരുന്നല്ലോ”! ഈയിടെയായി ഞാനാ ചോദ്യം ഒരുപാട് പേരില്‍ നിന്നും കേള്‍ക്കുന്നുണ്ട് … “എന്തോ പ്രത്യേകത ഉണ്ടല്ലോ, സ്പിരിച്വല്‍ ആയോ? എപ്പോഴും സന്തോഷത്തിലാണല്ലോ, സ്പിരിച്വല്‍ ആയോ”? ഇങ്ങനെ ഒക്കെ അപ്പൊ ഞാനും ആലോചിക്കും… ശരിയാണല്ലോ … ഞാൻ കൂടുതലായും സന്തോഷത്തിലാണല്ലോ !
രണ്ടു ദിവസം മുമ്ബാണ് ഇതിനെ കുറിച്ചു ഒരുപാടൊരുപാട് ആലോചിച്ചതും , അനുഭവിച്ചതും. മിണാലൂരിലെ വീട്ടില്‍ നിന്ന് ആലുവക്ക് ഒറ്റക്ക് ഡ്രൈവ് ചെയ്തു വരുമ്ബോള്‍ ഞാൻ കേട്ട കുറച്ചു പാട്ടുകള്‍(അനൂപേട്ടന്റെ Anoop Sankar ) അതെന്നെ വല്ലാതൊന്നു ഉടച്ചു … ഞാൻ അറിയാതെ കണ്ണുനീര് ധാരയായി ഒഴുകി കൊണ്ടേയിരുന്നു. പിടിച്ചു നിര്‍ത്താൻ പറ്റാത്ത വിധം . ഈ അടുത്തൊന്നും അങ്ങനെ ഉണ്ടായിട്ടില്ല . സന്തോഷ കണ്ണുനീര് ആയിരുന്നോ അത്… അല്ല ! വല്ലാത്ത, പറയാൻ പറ്റാത്ത ഒരു വിങ്ങലിങ്ങനെ നിറഞ്ഞു നിന്നു . ശൊ!!! ഇത്രേം നാള് ഇതൊക്കെ അടങ്ങി ഇരിക്കയായിരുന്നോ എന്നു ഞാൻ അത്ഭുതപ്പെട്ടു. ഇതോടെ ഒരു കാര്യം ഓര്‍മ്മ വന്നു …തിരിച്ചറിഞ്ഞു എന്നു പറയുന്നതാവും ശരി
ആത്മീയത കൈമുതലായവരുടെ ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകളോടുള്ള സംവേദനക്ഷമത വര്ദ്ധിച്ചതായിരിക്കും. അവര്‍ ഒരു നല്ല ദിവസവും, ഒരു മോശം ദിവസം നേരിടുമ്ബോള്‍, അവര്‍ അനുഭവിക്കുന്ന വികാരങ്ങള്‍ പതിന്മടങ്ങ് തീവ്രമാണ്. ഈ സംവേദനക്ഷമത, അവരെ, ആശ്വാസത്തിനും വളര്‍ച്ചയ്ക്കുമായി, അവരുടെ ഉള്ളിനെ സൂക്ഷ്മ നിരീക്ഷണം ചെയ്യാൻ പ്രേരിപ്പിക്കുന്നു. ഈ തീവ്രമായ നിമിഷങ്ങളെ കൃപയോടെ സ്വീകരിക്കുന്നതിലൂടെ, അവര്‍ അവയുടെ യഥാര്‍ത്ഥ സത്തയുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നു. വെല്ലുവിളികളിലൂടെ യാത്ര ചെയ്യുമ്ബോള്‍, അവര്‍ കൂടുതല്‍ ശക്തരും വിവേകികളുമാകുന്നു.
അങ്ങനെ വരുമ്ബോ. ആത്മീയതക്കെന്താ കൊമ്ബില്ലേ ? ഉണ്ട് … അല്ലെങ്കില്‍ ആത്മീയത തന്നെ ആണ് ആ കൊമ്ബ്. മൃഗങ്ങള്‍ തങ്ങളുടെ കൊമ്ബുകള്‍ പ്രതിരോധത്തിനും ആധിപത്യത്തിനുമായി ഉപയോഗിക്കുന്നതുപോലെ, വെല്ലുവിളികളെ അഭിമുഖീകരിക്കുമ്ബോള്‍ ശക്തമായി നില്‍ക്കാനുള്ള ഒരു ഓര്‍മ്മപ്പെടുത്തലായി മനുഷ്യര്‍ക്ക് ആത്മീയത എന്ന കൊമ്ബ്(കൊമ്ബുകള്‍ ) ഗുണം ചെയ്യും. വെറുതെ അല്ലല്ലോ ഗുരു പരമ്ബരയുടെ പാദങ്ങളെ സ്മരിക്കുമ്ബോള്‍ രണ്ട് മൃഗ മുദ്രകള്‍ കോര്‍ത്ത് ധ്യാനിക്കുന്നത്
NB : മോക്ഷാ ഹി നാമ നൈവന്യഃ സ്വ-രൂപ-പ്രഥാനം ഹി സഃ (മോക്ഷം എന്നാല്‍ മറ്റൊന്നുമല്ല, ഒരാളുടെ യഥാര്‍ത്ഥ സ്വഭാവത്തെക്കുറിച്ചുള്ള അവബോധമാണ്) എന്ന് അഭിനവഗുപ്ത- പാദ ആചാര്യനും പറയുന്നു
സ്നേഹം Rachana Narayanankutty