തെന്നിന്ത്യയുടെ പ്രിയപ്പെട്ട നയന്‍താര പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമിലെത്തി. അക്കൗണ്ട് തുറന്ന് ആദ്യ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ 300K ഫോളോവേഴ്സാണ് താരത്തിന് ലഭിച്ചിരിക്കുന്നത്.
സംവിധായകനും ഭര്‍ത്താവുമായ വിഗ്നേശ് ശിവന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നയന്‍താരയുടെ വിശേഷങ്ങള്‍ ആരാധകര്‍ അറിഞ്ഞിരുന്നത്. സ്വന്തമായി അക്കൗണ്ട് ഇല്ലാത്ത നയന്‍താരയ്ക്ക് എന്നാല്‍ നിരവധി ഫാന്‍പേജുകള്‍ ഉണ്ടായിരുന്നു. പലതിനും ആയിരക്കണക്കിന് ഫോളോവേഴ്സാണ് ഉണ്ടായിരുന്നത്. അപ്പോഴെല്ലാം നയന്‍താരയ്ക്ക് എന്തുകൊണ്ടാണ് സ്വന്തമായി ഇന്‍സ്റ്റ അക്കൗണ്ടില്ലാത്തതെന്ന് ആരാധകര്‍ അത്ഭുതപ്പെട്ടിരുന്നു. നയന്‍താരയ്ക്കും മക്കള്‍ക്കുമൊപ്പം ഓണമാഘോഷിക്കുന്നതായിരുന്നു വിഗ്നേഷ് ശിവന്റെ ഏറ്റവും ഒടുവിലത്തെ പോസ്റ്റ്. ഇപ്പോഴിതാ നയന്‍താരയുടെ വരവറിയിച്ച് വിഗ്നേഷ് ശിവന് തന്നെ സ്റ്റോറി ഇട്ടിരിക്കുകയാണ്.
മക്കളായ ഉയിര് രുദ്രോണില്‍ എന്‍ ശിവന്, ഉലക് ദൈവഗ് എന്‍ ശിവന് എന്നിവരെ എടുത്ത് കൊണ്ട് മാസായി നടന്ന് വരുന്ന നയന്‍താരയുടെ വിഡിയോയാണ് നയന്‍താരയുടെ ഐജി അക്കൗണ്ടിലെ കന്നി പോസ്റ്റ്. ജയിലര്‍ ബിജിഎമ്മിന്റെ അകമ്പടിയോടെയുള്ള ഈ പോസ്റ്റിട്ട് രണ്ട് മണിക്കൂറിനകം 2,37,013 പേരാണ് വിഡിയോ കണ്ടത്. പോസ്റ്റിന് താഴെ എന്റെ ജീവനുകള്‍ക്ക് ഇന്‍സ്റ്റഗ്രാമിലേക്ക് സ്വാഗതമെന്ന് വിഗ്നേഷ് ശിവന് കുറിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം