ഉത്തർ പ്രദേശിൽ മോഹിത് യാദവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 32 വയസുകാരാനായ മോഹിത് യാദവ് ബസ് കണ്ടക്ടർ ആയിരുന്നു
ഏകദേശം മൂന്ന് മാസങ്ങൾക്കുമുൻപ് യാത്രക്കാർക്ക് നിസ്കരിക്കാനായി ബസ് നിർത്തിയതിൽ ഏകദേശം മൂന്ന് മാസങ്ങൾക്കുമുൻപ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
ജൂൺ മൂന്നിന് നടന്ന സംഭവത്തിൻ്റെ വിഡിയോ വൈറലായതിനു പിന്നാലെ മോഹിത് യാദവിനെയും ഡ്രൈവർ കെപി സിംഗിനെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
ഡൽഹിയിലേക്ക് പോകുന്ന ബസാണ് ഇയാൾ രണ്ട് മുസ്ലിം യാത്രക്കാർക്ക് നിസ്കരിക്കാനായി ബറേലിയിൽ നിർത്തിയത്
കെപി സിംഗ് സ്ഥിരജീവനക്കാരനും മോഹിത് താത്കാലിക ജീവനക്കാരനുമായിരുന്നു. ഏതാണ്ട് 10 വർഷത്തോളമായി മോഹിത് യുപിഎസ്ആർടിസിയിൽ ജോലി ചെയ്ത് വരികയായിരുന്നു.
മൂത്രമൊഴിക്കാൻ പോകണമെന്ന് ചില യാത്രക്കാർ ആവശ്യപ്പെട്ടതുപ്രകാരമാണ് ബസ് നിർത്തിയത്. ഈ സമയത്ത് രണ്ട് പേർ നിസ്കരിച്ചു. ഈ സംഭവത്തിൻ്റെ വിഡിയോയുടെ അടിസ്ഥാനത്തിലാണ് അധികൃതർ നടപടിയെടുത്തത്. മോഹിതിൽ നിന്നോ ഡ്രൈവറിൽ നിന്നോ അവർ വിശദീകരണം ചോദിച്ചില്ല. എന്നും ബസിന്റെ ഡ്രൈവർ പറഞ്ഞിരുന്നു
മടിക്കേരിയില്‍ യുവ വനംവകുപ്പ് ഉദ്യോഗസ്ഥ മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ചു
മോഹിത് വളരെ വിഷമത്തിലായിരുന്നു. കുടുംബത്തിലെ മുതിർന്ന അംഗമായതിനാൽ കാര്യങ്ങളൊക്കെ മോഹിതാണ് നോക്കിയിരുന്നത്. എന്നാൽ ജോലി നഷ്ടപ്പെട്ടതോടെ വിഷാദത്തിലായി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും കുടുംബം പറയുന്നു.
ജോലിയിൽ നിന്ന് പിരിച്ചുവിട്ടത് കാരണമില്ലാതെയാണെന്ന് മോഹിത് കരുതിരുന്നതായി കുടുംബം പറഞ്ഞു
ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയില്ലെങ്കിലും ജോലി നഷ്ടപ്പെട്ടതിലുള്ള സാമ്പത്തിക ഞെരുക്കം കാരണമാണ് മോഹിത് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറയുന്നു. ഓടിക്കൊണ്ടിരുന്ന ട്രെയിനു മുന്നിൽ ചാടിയാണ് മോഹിത് ആത്മഹത്യ ചെയ്തത് എന്ന് വിശ്വസിക്കുന്നു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം