ന്യൂഡല്‍ഹി: നിലവിലുള്ള ഒരു സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമാക്കാൻ പാർലമെൻറിന് അധികാരമുണ്ടോ എന്ന് സുപ്രീംകോടതി. ജമ്മുകശ്മീർ വിഭജനത്തിനെതിരായ ഹർജികൾ പരിഗണിക്കുന്ന ഭരണഘടന ബഞ്ചാണ് ഇക്കാര്യത്തിൽ സർക്കാരിന്റെ വിശദീകരണം തേടിയത്.
അതേസമയം, ജമ്മുകശ്മീർ വിഭജിച്ചത് അസാധാരണ സാഹചര്യത്തിലാണെന്നും അതിർത്തി സംസ്ഥാനം എന്ന നിലയ്ക്കുള്ള വിഷയങ്ങളുണ്ടായിരുന്നെന്നും കേന്ദ്രം ന്യായീകരിച്ചു.
സമാന സാഹചര്യം പഞ്ചാബിലും വടക്കുകിഴക്കൻ മേഖലയിലും ഇല്ലേ എന്ന് ബഞ്ച് ചോദിച്ചു. ഇന്ത്യയുടെ ഭാഗമായ ഒരു സംസ്ഥാനത്തെ വിഭജിക്കുന്നതിനുള്ള അധികാരം ദുരുപയോഗം ചെയ്യില്ല എന്ന് എങ്ങനെ ഉറപ്പാക്കുമെന്നും കോടതി ചോദിച്ചു. ജമ്മുകശ്മീരിന് സംസ്ഥാനപദവി എപ്പോൾ നൽകാനാകുമെന്ന് അറിയിക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം