കൊച്ചി: ഓണവില്പനയില് റെക്കോര്‍ഡിട്ട് മില്‍മ. വെള്ളിയാഴ്ച മുതല്‍ ഉത്രാടം ദിനം വരെ നാല് ദിവസം കൊണ്ട് 100,57,000 ലിറ്റര്‍ പാലാണ് വിറ്റത്. ഉത്രാടദിനത്തില്‍ മാത്രം വിറ്റത് 38 ലക്ഷം ലിറ്റര്‍ പാലെന്ന് മില്‍മ ചെയര്മാൻ കെ എസ് മണി പറഞ്ഞു.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6.5 ശതമാനം വര്‍ധവനാണ് മില്‍മ നേടിയിരിക്കുന്നത്. കഴിഞ്ഞ കൊല്ലം 94,56,621 ലക്ഷം ലിറ്റര്‍ പാലാണ് ഇതേ കാലയളവില്‍ വിറ്റു പോയത്. ഓണാവധിക്ക് മുമ്ബുള്ള അവസാന പ്രവൃത്തി ദിവസമായിരുന്ന വെള്ളിയാഴ്ച അനിഴം ദിനത്തിലാണ് ഏറ്റവുമധികം വര്‍ധന പാല്‍വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. മുൻ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വളര്‍ച്ച ഈ ദിനത്തില്‍ രേഖപ്പെടുത്തി.
13 ലക്ഷം കിലോ തൈരും ഇക്കാലയളവില്‍ വില്‍പ്പന നടത്തി. ആഗസ്റ്റ് മാസത്തില്‍ മാത്രം മില്‍മ വില്‍പ്പന നടത്തിയത് 743 മെട്രിക് ടണ്‍ നെയ്യാണ്.
ഓഫീസുകള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെ ഓണാഘോഷമാണ് ഈ വളര്‍ച്ചകൈവരിക്കാന്‍ മില്‍മയെ സഹായിച്ചത്. മലയാളികള്‍ മില്‍മയില്‍ അര്‍പ്പിച്ച വിശ്വാസമാണിത് കാണിക്കുന്നതെന്ന് മില്‍മ ചെയര്മാന് കെ എ മണി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം