തിരുവനന്തപുരം: കർഷകർ നേരിടുന്ന ദുരനുഭവങ്ങൾ നടൻ ജയസൂര്യ വിവരിച്ചതിൽ ഏറെ കാര്യങ്ങളും വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് കൃഷിമന്ത്രി പി.പ്രസാദ്. കർഷകർക്ക് പണം കൃത്യമായി നൽകുന്നതിൽ ബാങ്കുകളാണ് നിഷേധാത്മക നിലപാട് സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. ജയസൂര്യയുടെ പരസ്യ വിമർശനത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.
”ജയസൂര്യ പറഞ്ഞതില്‍ ഏറെ കാര്യങ്ങളും വസ്തുതകളോടു നിരക്കുന്നതല്ല. അദ്ദേഹം ആദ്യം ഉന്നയിച്ച പ്രശ്നം നെല്ലിന്റെ വിലയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. അതില്‍ നെല്ല്സംഭരണത്തിന്റെ വില സിവില്‍ സപ്ലൈസ് കോര്പ്പറേഷൻ നല്കുന്നതില് താമസം നേരിട്ടെന്നത് യാഥാര്‍ഥ്യമാണ്. ആ ഒരു കാര്യം അദ്ദേഹം ഉന്നയിച്ചത് യഥാര്‍ഥ പ്രശ്നം തന്നെയായിരുന്നു. അതു പരിഹരിക്കുന്നതിനുള്ള ഗൗരവകരമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്.
നെല്ലിന്റെ വില സാധാരണഗതിയില്‍ സംഭരിക്കുമ്ബോള്‍ കാലതാമസം നേരിടുന്നത് പരിഹരിക്കാനാണ് പാഡി റസീറ്റ് ഷീറ്റ് (പിആര്‍എസ്) നല്കി നെല്ല് സംഭരിച്ചിരുന്നത്. ഈ പിആര്‍എസ് ബാങ്കുകളില്‍ കര്‍ഷകര്‍ നല്കി പണം നല്‍കുന്നതായിരുന്നു രീതി. ഈ സംവിധാനത്തില്‍ കര്‍ഷകര്‍ക്ക് സിബില്‍ സ്കോറിന്റെ പ്രശ്നം ഉണ്ടാകുന്നത് സംബന്ധിച്ച് കര്‍ഷകര്‍ പരാതി പറഞ്ഞതിനാലാണ് സിവില്‍ സപ്ലൈസ് കോര്പ്പറേഷൻ നേരിട്ട് പണം കടമെടുത്ത് കര്‍ഷകര്‍ക്ക് നല്കാൻ തീരുമാനിച്ചത്. കര്‍ഷകര്‍ക്ക് ഒരു ബാധ്യത ഉണ്ടാകരുതെന്ന നിലപാടിലാണ് സിവില്‍ സപ്ലൈസ് അത്തരമൊരു നിലപാടിലേക്ക് നീങ്ങിയത്. എന്നാലത് ബാങ്കുകള്‍ക്ക് ലാഭകരമല്ലാത്ത നടപടിയായിരുന്നു. അതിനാല്‍ ബാങ്കുകള്‍ക്ക് ഇതിനോട് താത്പര്യമില്ലായിരുന്നു. അതിനാല്‍ സര്‍ക്കാര്‍ ഗ്യാരന്റി നിന്ന് 2500 കോടി രൂപ കടമെടുത്തു. സര്‍ക്കാര്‍ അങ്ങനെയൊരു സമീപനം സ്വീകരിച്ചപ്പോള്‍, ബാങ്കുകള്‍ ചെയ്തത് മുൻപുണ്ടായിരുന്ന കുടിശിക പിടിച്ചെടുക്കുകയെന്നതാണ്. ചെയ്യാൻ പാടില്ലാത്ത സമീപനം സ്വീകരിച്ചശേഷമുള്ള നിഷേധാത്മക സമീപനമാണു ബാങ്കുകളുടേത്. ആ പ്രതിസന്ധിക്കിടെ കേരള ബാങ്കിനെ ഇടപെടുത്തിയാണു കഴിഞ്ഞ സീസണിലെ പണം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.
നെല്ലു കൊടുത്തിട്ടും സപ്ലൈകോ പണം നൽകാത്തതിനെ തുടർന്ന് തിരുവോണ നാളിലും ഉപവാസമിരിക്കുന്ന കർഷകരുടെ പ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്റെ വിമർശനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം