കോഴിക്കോട്: കോതമംഗലം നെല്ലിക്കുഴി ഗ്രീൻവാലി സ്കൂളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന. ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് പായസവും വെള്ളവും കുടിച്ച നിരവധി വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 60 അധികം വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതേ തുടർന്നാണ് ആരോഗ്യവകുപ്പ് സ്കൂളിൽ പരിശോധന നടത്തിയത്.
മാതാപിതാക്കൾ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്കൂളിലെ കുടിവെള്ള സ്രോതസിനെതിരെ മാതാപിതാക്കൾ ഗുരുതര ആരോപണം ഉന്നയിച്ചു. പരാതികൾ പരിശോധിക്കുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോതമംഗലം ഗ്രീൻ വാലി സ്കൂളിൽ നിന്ന് ഓണസദ്യ കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി പരാതി ഉയരുന്നത്. സ്കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയുടെ സദ്യ കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് 50 കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
സദ്യ കഴിച്ച് അടുത്ത ദിവസങ്ങളില്‍ പനിയും ഛര്‍ദിയുമടക്കം വിവിധ ആരോഗ്യ പ്രശ്നങ്ങൾ കണ്ടതിനെ തുടർന്നാണ് കുട്ടികള്‍ സമീപത്തുള്ള ആശുപത്രികളിൽ ചികിത്സ തേടിയത്. സ്കൂളിൽ നിന്ന് കിട്ടിയ വെള്ളം കുടിച്ചാണ് കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായത് എന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിന് പിന്നാലെ സംഭവത്തില്‍ മാതാപിതാക്കൾ ആരോഗ്യവകുപ്പിന് പരാതി നൽകിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം