കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി മൊയ്തീൻ നാളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നിൽ ഹാജരാകില്ല. അസൗകര്യം അറിയിച്ച് മൊയ്തീൻ മറുപടി നൽകി. മറ്റൊരു ദിവസം ഹാജരാകാമെന്നും അറിയിച്ചു.
വിശദമായ ചോദ്യം ചെയ്യലിനുവേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് 25നാണ് സ്പീഡ് പോസ്റ്റ് വഴി മൊയ്തീന് ഇഡിയുടെ അറിയിപ്പ് ലഭിച്ചത്. ഇതിനു മറുപടി ഇമെയിൽ വഴിയാണ് മൊയ്തീൻ നൽകിയത്.
നേരത്തെ കരുവന്നൂർ ബാങ്കിലെ ബിനാമി ഇടപാടുകൾ നടന്നത് എ.സി.മൊയ്തീന്റെ നിർദേശപ്രകാരമാണെന്നായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. ക്രമക്കേടുകൾക്ക് ഒരു രാഷ്ട്രീയപാർട്ടിയുടെ ജില്ലാതല നേതാക്കൾ വരെ കൂട്ടുനിന്നുവെന്നും ഇ.ഡി പറയുന്നു. ആകെമൊത്തം 150 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നുവെന്നാണ് ഇ.ഡിയുടെ ഭാഷ്യം. എ.സി.മൊയ്തീൻ എം.എൽ.എയുടെ 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും മരവിപ്പിച്ചിരുന്നു.
അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുൻ മാനേജർ ബിജു കരീമിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഇടനിലക്കാരൻ കിരണും ഇ.ഡിക്ക് മുന്നില്‍ ഹാജരായിട്ടുണ്ട്. കൊച്ചിയിലെ ഇ.ഡി ഓഫീസിലാണ് ഇരുവരും എത്തിയത്. ഇവരെ ബെനാമികളാക്കി 150 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം