മുള്‍ട്ടാന്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിന് ഇന്ന് ശ്രീലങ്കയിൽ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ പാക്കിസ്ഥാന് നേപ്പാളിനെ നേരിടും. ഉച്ചതിരിഞ്ഞ് മൂന്നിനാണ് മത്സരം. ഏഷ്യാ കപ്പിലേക്ക് ആദ്യമായാണ് നേപ്പാള്‍ യോഗ്യത നേടുന്നത്.
സമീപകാലത്തായി ഏകദിന ക്രിക്കറ്റിൽ നേപ്പാൾ കാഴ്ചവെക്കുന്ന തകർപ്പൻ പ്രകടനങ്ങളാണ് അവരെ ഏഷ്യാ കപ്പിലെത്തിച്ചത്. എസിസി മെൻസ് പ്രീമിയർ കപ്പിൽ യുഎഇയെ വീഴ്ത്തി കിരീടം നേടിയാണ് നേപ്പാൾ ഏഷ്യാ കപ്പിലേക്ക് ടിക്കറ്റെടുത്തത്. 2018ൽ മാത്രം ഐസിസിയുടെ ഏകദിന അംഗീകാരം ലഭിച്ച നേപ്പാൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി മികച്ച ഫോമിലാണ്.
ഇന്ത്യ, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരാണ് ടൂര്‍ണമെന്റിലെ മറ്റ് ടീമുകള്‍. സെപ്റ്റംബര്‍ പതിനേഴിനാണ് ഫൈനല്‍. ശനിയാഴ്ച പാക്കിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. പരുക്കേറ്റ കെ.എല്‍.രാഹുല്‍ ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരത്തില്‍ കളിക്കില്ല.
പൂര്‍ണമായും പാക്കിസ്ഥാനില്‍ നടക്കേണ്ട ഏഷ്യാ കപ്പ് ക്രിക്കറ്റ് സുരക്ഷ കാരണങ്ങളെ തുടര്‍ന്നാണ് ഹൈബ്രിഡ് രീതിയിലേക്ക് മാറ്റിയത്. ഇന്ത്യന്‍ ടീമിനെ മത്സരങ്ങള്‍ക്കായി പാക്കിസ്ഥാനിലേക്ക് അയയ്ക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കുകയായിരുന്നു. പിന്നാലെ ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം