ഇത്തവണത്തെ ഓണം റിലീസിന് എത്തിയ ചിത്രങ്ങളിൽ പ്രധാനപ്പെട്ട സിനിമകളാണ് കിംഗ് ഓഫ് കൊത്തയും ആർഡിഎക്സും. ദുൽഖർ സൽമാൻ നായകനായി എത്തിയ പാൻ ഇന്ത്യൻ ചിത്രം കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്തത് അഭിലാഷ് ജോഷിയാണ്. \
read also…..സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
നഹാസ് ഹിദായത്തിന്റെ സംവിധാനത്തിൽ എത്തിയ ആർഡിഎക്സിൽ പ്രധാന വേഷത്തിൽ എത്തിയത് യുവതാരങ്ങളായ ആന്റണി വർഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവരാണ്. മുൻവിധികളെ മാറ്റിമറിച്ച പ്രകടവുമായി ആർഡിഎക്സ് തിളങ്ങിയപ്പോൾ, മികച്ച താരനിരയുമായി എത്തിയ കിംഗ് ഓഫ് കൊത്തയും ബോക്സ് ഓഫീസിൽ കസറി.
ഓഗസ്റ്റ് 24ന് തിയറ്ററിൽ എത്തിയ ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 34 കോടിയാണെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. റിലീസ് ചെയ്ത് 5 ദിവസം പിന്നിടുമ്പോഴുള്ള കണക്കാണിത്. ഇന്നലെ മാത്രം 1.15കോടി ചിത്രം നേടിയെന്നാണ് ഫ്രൈഡേ മാറ്റിനി ട്വീറ്റ് ചെയ്യുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം