കൊല്‍ക്കത്ത: ബംഗാളിൽ ക്ഷേത്രവും റെയിൽവേ സ്റ്റേഷനും തകർക്കാൻ പദ്ധതിയിട്ട പാക് ചാരൻ പിടിയിൽ. ഭക്ത് ബാന്‍ഷി ജാ (36) ആണ് പിടിയിലായത്.
കഴിഞ്ഞയാഴ്ചയാണ് ഇയാളെ അറസ്റ്റുചെയ്തത്. പ്രതിയെ ചോദ്യംചെയ്തതില്‍നിന്നും മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍നിന്നുമാണ് അന്വേഷണോദ്യോഗസ്ഥര്‍ക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ബംഗാളിലെ ഹൗറയിലെ ഒരു റെയില്‍വേസ്റ്റേഷനും അതോടു ചേര്‍ന്നുള്ള പ്രശസ്തമായ ഒരു ക്ഷേത്രവും തകര്‍ക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇവയുടെ ചിത്രങ്ങള്‍ ഇയാള്‍ പാകിസ്താന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീക്ക് അയച്ചുകൊടുത്തതായി ഫോണ്‍ പരിശോധനയില്‍ കണ്ടെത്തി.
പാക് ആസ്ഥാനമായുള്ള ഭീകര സംഘടനയുമായി ഇയാള്‍ പലതവണ സാമൂഹിക മാധ്യമങ്ങള്‍ വഴി സന്ദേശങ്ങള്‍ കൈമാറിയതായും പോലീസ് കണ്ടെത്തി. പാക് ഇന്റലിജന്‍സ് ഏജന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീയുമായി ഇയാള്‍ ബന്ധം സൂക്ഷിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം