കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന് സമീപം ഒളിപ്പിച്ച് വെച്ച നിലയിൽ 6 കിലോ കഞ്ചാവ് പിടികൂടി. ആർ പി എഫും കണ്ണൂർ റെയിഞ്ച് എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. രണ്ടാം പ്ലാറ്റ്ഫോമിന് സമീപം ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു കഞ്ചാവ്.
സംസ്ഥാനത്ത് കഞ്ചാവ് വിൽപ്പന വ്യാപകമാവുകയാണ്. ബെംഗളൂരുവിൽനിന്ന് കൊറിയർ വഴി തൃശ്ശൂരിലേക്ക് കഞ്ചാവ് അയച്ച യുവാവ് പിടിയിലായിരുന്നു. കുന്നംകുളം ആനായ്ക്കൽ സ്വദേശി വൈശാഖാണ് പിടിയിലായത്. ബെംഗളൂരുവിൽനിന്ന് കഞ്ചാവ് അയച്ച ശേഷം അത് വാങ്ങാനായി കൊറിയർ ഏജൻസിയിൽ വന്നപ്പോഴാണ് അറസ്റ്റിലായത്. 22 വയസുള്ള വൈശാഖിനെ തൃശ്ശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡാണ് പിടികൂടിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം