തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസിൽ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ഇ ഡിക്ക് മുന്നിൽ നാളെ ഹാജരാകില്ല. ഇക്കാര്യം അറിയിച്ച് സുധാകരൻ ഇ ഡിക്ക് കത്ത് നൽകി.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ളതിനാൽ മൊഴി നൽകാൻ മറ്റൊരു ദിവസം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുധാകരൻ ഇഡിക്ക് കത്ത് നൽകി. തെരഞ്ഞെടുപ്പിനു ശേഷം ഹാജരാകാമെന്ന് കത്തിൽ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച സുധാകരനെ ഇ ഡി ചോദ്യം ചെയ്തിരുന്നു.
സെപ്റ്റംബർ 5-ന് ശേഷം എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നാണ് സുധാകരൻ അറിയിച്ചിട്ടുള്ളത്. ഓഗസ്റ്റ് 25-ന് മണിക്കൂറുകളോളം ഇഡി സുധാകരനെ ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് വിശദമായ ചോദ്യംചെയ്യലിനായി ബുധനാഴ്ച ഹാജരാകാൻ നിർദേശിച്ചത്.
മോന്സന് പ്രതിയായ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് സുധാകരനെ വിളിപ്പിച്ചത്. മോന്സന് ലഭിച്ച 25 ലക്ഷം രൂപയില്‍ 10 ലക്ഷം രൂപ സുധാകരന് കൈപ്പറ്റിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ തുക എന്തിന് വേണ്ടി ഉപയോഗിച്ചുവെന്നതടക്കമുളള കാര്യങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ട്. സുധാകരന്റെ ബാങ്ക് ഇടപാട് രേഖകളും ഹാജരാക്കണമെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം