ഡൽഹി: പാചകവാതക വില കുറച്ച നടപടി നിരവധി കുടുംബങ്ങൾക്ക് സന്തോഷം പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വീടുകൾക്കുള്ളിൽ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഗാർഹിക ഉപഭോക്താക്കൾക്കുള്ള പാചകവാതക സിലണ്ടറുകളുടെ വില ഇരുന്നൂറ് രൂപയാണ് കേന്ദ്രസർക്കാർ കുറച്ചത്. ഓണം – രക്ഷാ ബന്ധൻ ആഘോഷവേളയിൽ പ്രധാനമന്ത്രിയുടെ സമ്മാനമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഉജ്വല യോജന പദ്ധതിയിലുള്ളവർക്കുള്ള 200 രൂപ സബ്സിഡിക്ക് പുറമെയാണിത്.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമ സഭാ തെരെഞ്ഞെടുപ്പ് എത്തി നിൽക്കുമ്പോഴാണ് എൽ പി ജി ഗാർഹിക ഉപഭോക്താക്കൾക്ക് 200 രൂപ സബ്സിഡി പ്രഖ്യാപിച്ചിരിക്കുന്നത്. ഉജ്ജ്വൽ യോജന പ്രകാരം കണക്ഷൻ എടുത്തവർക്കു നിലവിൽ 200 രൂപ സബ്സിഡി ലഭിക്കുന്നുണ്ട്. അധികമായി 200 രൂപ കൂടി ലഭിക്കുന്നതോടെ ഉജ്ജ്വൽ യോജനയിലെ ബിപിഎൽ കുടുംബങ്ങൾക്കു 400 രൂപയുടെ ഇളവ് കിട്ടും.
ഉജ്ജ്വൽ യോജന പ്രകാരം 75 ലക്ഷം സ്ത്രീകൾക്ക് പുതിയ കണക്ഷൻ ലഭ്യമാക്കും. ഈ കണക്ഷനോടൊപ്പം സ്റ്റൗ കൂടി സൗജന്യമായി നൽകും. നിലവിൽ 9 കോടി 60 ലക്ഷം ഉപഭോക്താക്കളാണ് ഈ പദ്ധതിയിലുള്ളത്. വില ഉയർത്തുന്നത് കമ്പനികൾ ആന്നെനും കേന്ദ്ര സർക്കാരിനു ഇടപെടാനാവില്ലെന്ന വാദം കൂടിയാണ് മന്ത്രിസഭാ തീരുമാനത്തോടെ പൊളിയുന്നത്. ചന്ദ്രയാന് 3 ചന്ദ്രനിൽ വിജയകരമായി ലാൻഡ് ചെയ്ത ദിവസമായ ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കാനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.
രാജസ്ഥാൻ ഉൾപ്പെടെയുളള സംസ്ഥാനങ്ങളിൽ നേരത്തെ കോൺഗ്രസ് സബ്സിഡി പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ പ്രഖ്യാപനങ്ങൾ വരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം