പുതിയ റെയില്‍പാതകള്‍ നിര്‍മിക്കുമ്പോൾ ലെവൽ ക്രോസുകള്‍ പാടില്ലെന്നു റെയില്‍വേ ബോര്‍ഡ് നിര്‍ദേശം.ലവല്‍ ക്രോസുകള്‍ ഒഴിവാക്കിയുള്ള രൂപരേഖകള്‍ വേണം പുതിയ പദ്ധതികള്‍ക്കായി തയാറാക്കണമെന്ന് റെയില്‍വേ ബോര്‍ഡ്.പാത മുറിച്ചു കടക്കേണ്ട സ്ഥലങ്ങളില്‍ പാത ഇരട്ടിപ്പിക്കല്‍ പദ്ധതികളുടെ ഭാഗമായി കഴിയുന്നത്ര സ്ഥലങ്ങളില്‍ മേല്‍പാതകളോ അടിപ്പാതകളോ നിര്‍മിക്കണം. കേരളത്തില്‍ പാത ഇരട്ടിപ്പിക്കല്‍ പദ്ധതികളില്‍ ഈ നിബന്ധനകള്‍ നേരത്തെ പാലിക്കുന്നുണ്ടെന്നു റെയില്‍വേ അധികൃതര്‍ പറഞ്ഞു. ട്രെയിനുകളുടെ വേഗം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണു ലവല്‍ ക്രോസുകള്‍ ഒഴിവാക്കുന്നത്.
പുതിയ പാതകളൊന്നും നിര്‍മാണ ഘട്ടത്തില്‍ കേരളത്തിലില്ല. കൂടുതല്‍ റെയില്‍വേ ഗേറ്റുകള്‍ ആലപ്പുഴ റൂട്ടിലാണുള്ളത്. എറണാകുളം-തുറവൂര്‍ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കുറെ സ്ഥലങ്ങളില്‍ ഗേറ്റുകള്‍ക്കു പകരം പാലങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
read also…സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
തുറവൂര്‍ മുതല്‍ അമ്പലപ്പുഴ വരെ പാത ഇരട്ടിപ്പിക്കലിന് അനുമതി ലഭിക്കുന്ന മുറയില്‍ അവിടെയും ഗേറ്റുകള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിരുവനന്തപുരം-കന്യാകുമാരി റൂട്ടില്‍ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുന്നതോടെ ഗേറ്റുകള്‍ മിക്കതും ഒഴിവാകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം