കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് യാത്രക്കാരിൽനിന്നായി രണ്ടേമുക്കാൽ കിലോ സ്വർണം പിടിച്ചു.
കൊല്ലം സ്വദേശി ആനന്ദവല്ലി വിജയകുമാർ, കോഴിക്കോട് സ്വദേശി സഫീർ എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇരുവരുടെയും കൈയിൽ നിന്ന് പിടിച്ചെടുത്തത് ഒരു കോടി നാൽപ്പത് ലക്ഷം രൂപയുടെ സ്വർണം.
കഴിഞ്ഞ ഓഗസ്റ്റ് 24-ന് കണ്ണൂർ വിമാനത്താവളത്തിലും സ്വർണം പിടികൂടിയിരുന്നു. ഒരു കിലോയിൽ അധികം സ്വർണമാണ് കസ്റ്റംസ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. കാസർഗോഡ് സ്വദേശി ഷഫീക്കിൽ നിന്നാണ് ഇത്രയും സ്വർണം പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം