മോസ്കോ: വാഗ്നർ കൂലിപ്പടയാളി തലവൻ യെവ്ജെനി വി. പ്രിഗോഷിന്റെ മരണം റഷ്യൻ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു, കഴിഞ്ഞയാഴ്ച നടന്ന വിമാനാപകടത്തിന് ഇരയായവർ ജെറ്റിന്റെ മാനിഫെസ്റ്റിലെ എല്ലാ പേരുകളുമായും പൊരുത്തപ്പെടുന്നതായി ജനിതക പരിശോധനയിൽ തെളിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ ഞായറാഴ്ച പറഞ്ഞു.
“എല്ലാ 10 ഇരകളുടേയും ഐഡന്റിറ്റി സ്ഥിരീകരിച്ചു, അവർ ഫ്ലൈറ്റ് മാനിഫെസ്റ്റിൽ പറഞ്ഞിരിക്കുന്ന പട്ടികയുമായി പൊരുത്തപ്പെടുന്നു”,റഷ്യയുടെ അന്വേഷണ സമിതിയുടെ വക്താവ് സ്വെറ്റ്ലാന പെട്രെങ്കോ പ്രസ്താവനയിൽ പറഞ്ഞു,
തകർന്നുവീണ വിമാനത്തിൽ പ്രിഗോഷിൻ ഉണ്ടായിരുന്നതായി നേരത്തെ റഷ്യൻ ഏവിയേഷൻ അഥോറിറ്റിയായ റോസവിയാറ്റ്സ്യ അറിയിച്ചിരുന്നു. മൃതദേങ്ങളുടെ ഡിഎൻഎ പരിശോധനയാണ് നടത്തിയത്.
ബുധനാഴ്ച വൈകുന്നേരം മോസ്കോയിൽനിന്ന് 350 കിലോമീറ്റർ അകലെ ടിവെർ പ്രവിശ്യയിലെ കുഷൻകിനോയിലാണ് വിമാനം തകർന്നുവീണത്. മോ സ്കോയിൽനിന്നു സെന്റ് പീറ്റേഴ്സ്ബർഗിലേക്കു പോയ എംബ്രയർ-135 ലെഗസി-600 ബിസിനസ് ജെറ്റാണു തകർന്നത്. പ്രിഗോഷിന്റെ ഉടമസ്ഥതയിലുള്ള വിമാ നത്തിൽ ഏഴു യാത്രക്കാരും മൂന്നു ജീവനക്കാരുമാണുണ്ടായിരുന്നത്. എല്ലാവരും മരിച്ചു. മൃതദേഹങ്ങൾ കണ്ടെടുത്തു.
Read also സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
പ്രിഗോഷിന്റെ വലംകൈയായിരുന്ന ദിമിത്രി ഉട്കിൻ, സെർഗെയ് പ്രോപുട്സ്കിൻ, യെവ്ജനി മർകര്യൻ, അലക്സാണ്ടർ ടോട്ട്മിൻ, വലേരി ചെക്കലോവ്, നി ക്കൊളായ് മറ്റുസെയേവ്, വിമാനത്തിന്റെ ക്യാപ്റ്റൻ അലക്സി ലെവ്ഷിൻ, കോ-പൈലറ്റ് റുസ്തം കരിമോവ്, അറ്റൻഡന്റ് ക്രിസ്റ്റിന റാസ്പൊപോവ എന്നിവരാണു മരിച്ചത്.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം