ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ്ക്ക് വെങ്കലം. സെമിയില്‍ ലോക മൂന്നാം നമ്പര്‍ താരം തായ്ലന്‍ഡിന്റെ കുന്‍ലവുത് വിറ്റിഡ്സനോടാണ് താരം പരാജയപ്പെട്ടത്.
ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമായിരുന്നു പ്രണോയിയുടെ പരാജയം. രണ്ടാം ഗെയിം പ്രണോയിക്കെതിരെ മികച്ച ലീഡിൽ തായ് താരം സ്വന്തമാക്കി. നിർണായകമായ മൂന്നാം ഗെയിമിൽ പ്രണോയി എററുകൾ തുടർച്ചയായി വരുത്തിയതോടെ തായ് താരം അനായാസം മത്സരം സ്വന്തമാക്കി. സ്കോർ: 21-18, 21-13, 21-14.
വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാം റാങ്കുകാരനും നിലവിലെ ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവുമായ ഡെന്മാര്ക്കിന്റെ വിക്ടര്‍ അക്സെല്‍സനെയാണ് പരാജയപ്പെടുത്തി പ്രണോയ് സെമിയിലെത്തിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ താരത്തിന്റെ ആദ്യ മെഡലാണിത്.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം