ലക്നൗ: ഹിന്ദു വിദ്യാർഥികളെക്കൊണ്ട് മുസ്ലിം വിദ്യാർഥിയെ മർദിക്കുകയും വർഗീയ പരാമർശം നടത്തുകയും ചെയ്ത സംഭവത്തിൽ ഉത്തർപ്രദേശിലെ മുസാഫർനഗറിലെ നേഹ പബ്ലിക് സ്കൂളിലെ അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ മുസാഫർനഗർ പൊലീസ് കേസെടുത്തു. മർദനത്തിനിരയായ കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്.
എന്നാൽ അധ്യാപികയ്ക്കെതിരെ ചുമത്തിയ വകുപ്പുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അധ്യാപികയ്ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് നിർദേശിച്ചതായും പൊലീസ് അറിയിച്ചു.
നേഹ പബ്ലിക് സ്കൂളിലെ ക്ലാസ് മുറിയില്‍ വെച്ച് അധ്യാപിക തന്റെ വിദ്യാര്‍ത്ഥികളോട് സഹപാഠിയെ അടിക്കാൻ ആവശ്യപ്പെടുന്നതായി കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു, സംഭവത്തിനെതിരെ പൊതുജനങ്ങളില്‍ നിന്നും നിരവധി രാഷ്ട്രീയ നേതാക്കളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നു. കുറ്റാരോപിതയായ അധ്യാപിക തൃപ്തി ത്യാഗിയുടെ ഉടമസ്ഥതയിലുള്ള സ്കൂളിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി അധ്യാപിക തൃപ്തി ത്യാഗി രംഗത്തെത്തിയിരുന്നു. ഹോംവര്‍ക്ക് ചെയ്യാത്തതിനാലാണ് സഹപാഠികളെക്കൊണ്ട് വിദ്യാര്‍ഥിയെ അടിപ്പിച്ചത്. അംഗപരിമിതയായതിനാലാണ് അടിക്കാൻ വേണ്ടി സഹപാഠിയ്ക്ക് നിര്‍ദേശം നല്‍കിയതെന്ന് അധ്യാപിക ന്യായീകരിച്ചു.
സംഭവ സമയത്ത് വിദ്യാര്‍ഥിയുടെ ബന്ധു സ്ഥലത്തുണ്ടായിരുന്നുവെന്നും അവൻ പകര്‍ത്തിയ വീഡിയോയാണ് പ്രചരിച്ചതെന്നും അധ്യാപിക പറഞ്ഞു. പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോയാണെന്നും അധ്യാപിക ആരോപിക്കുന്നുണ്ട്.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം