മാഡ്രിഡ്: വനിതാ ലോകകപ്പ് കിരീടം നേടിയ താരത്തിന് നിർബന്ധിത ചുംബനം നൽകിയ സംഭവത്തിൽ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ലൂയി റൂബിയാലസിനെതിരെ നടപടിയുമായി ഫിഫ. റൂബിയാലസിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് 90 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയാണെന്നും ലൈംഗികാതിക്രമ പരാതിയിന്മേൽ അന്വേഷണം പൂർത്തിയാക്കും വരെ അദ്ദേഹം ഫുട്ബോൾ അസോസിയേഷൻ നേതൃസ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്നും ഫിഫ വ്യക്തമാക്കി.
സസ്പെൻഷൻ നടപടിക്കെതിരെ സ്പാനിഷ് എഫ്എ രംഗത്തെത്തിയിട്ടുണ്ട്. ഫിഫ അച്ചടക്കനടപടിക്കെതിരെ നിയമപരമായി നീങ്ങാനാണ് എഫ്എയുടെ തീരുമാനം. വെള്ളിയാഴ്ച ചേർന്ന എഫ്എ അടിയന്തര ജനറൽ ബോഡി യോഗത്തിൽ, ചുംബന വിവാദത്തിന്റെ പേരിൽ പ്രസിഡന്റ് പദവി രാജിവയ്ക്കില്ലെന്ന് റൂബിയാലസ് വ്യക്തമാക്കിയിരുന്നു.
‘ഫിഫയുടെ പെരുമാറ്റച്ചട്ടത്തിന്റെ (എഫ്ഡിസി) ആര്‍ട്ടിക്കിള്‍ 51 നല്‍കിയിട്ടുള്ള അധികാരങ്ങള്‍ ഉപയോഗിച്ച് ഫിഫ അച്ചടക്ക സമിതിയുടെ ചെയര്മാന് ജോര്‍ജ്ജ് ഇവാന് പലാസിയോ (കൊളംബിയ) മിസ്റ്റര്‍ ലൂയിസ് റൂബിയാലെസിനെ ദേശീയ അന്തര്‍ദേശീയ തലത്തില്‍ ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് താത്കാലികമായി സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു.’ – എന്ന് ഫിഫയുടെ പ്രസ്താവനയില്‍ പറയുന്നു.
ഓഗസ്റ്റ് 26 മുതല്‍ 90 ദിവസത്തേക്കാണ് സസ്പെന്ഷന്. അതേസമയം ജെന്നിഫര്‍ ഹെര്‍മോസോയെ നേരിട്ടോ മറ്റാരെങ്കിലും വഴിയോ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും റൂബിയാലെസിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 20-ന് നടന്ന ഫൈനലിനിടെ, ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി കിരീടം നേടിയ ശേഷം ലാ റോജാസ് വിജയാഘോഷം നടത്തുന്നതിനിടെ, ഹെർമോസോയുടെ ചുണ്ടിൽ റൂബിയാലസ് ബലമായി ചുംബിച്ചതാണ് വിവാദത്തിന് കാരണം.
മറ്റ് താരങ്ങളുടെ കവിളിൽ ചെറുചുംബനം നൽകിയ റൂബിയാലസ് ഹെർമോസോയെ പിടിച്ചുനിർത്തി ചുണ്ടിൽ ചുംബിക്കുകയായിരുന്നു. റൂബിയാലസ് നടത്തിയത് ലൈംഗികാതിക്രമം ആണെന്നും വനിതാ താരങ്ങളെ കായികസംഘടനാ അധികൃതർ അടിമകളായി ആണ് കാണുന്നതെന്നും വ്യാപക വിമർശനം ഉയർന്നിരുന്നു.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം