തിരുവനന്തപുരം: ഓണത്തിനു ശേഷം ട്രഷറി നിയന്ത്രണത്തില്‍ ഇളവുണ്ടാകുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഓണക്കാലത്തെ ചെലവ് മൂലമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് ലക്ഷത്തിനു മുകളിൽ ബില്ല് മാറുന്നതിനായിരുന്നു നിയന്ത്രണം. ഈ മാസം കഴിഞ്ഞാല്‍ പൂര്‍വസ്ഥിതി പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ. അടുത്ത ദിവസങ്ങളില്‍ തുടര്‍ച്ചയായുള്ള ബാങ്ക് അവധി ചില ബില്ലുകള്‍ മാറുന്നതിനെ ബാധിച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
പതിനെട്ടായിരം കോടി രൂപ ഓണക്കാലത്ത് ആളുകളിലേക്ക് എത്തിയെന്ന് ധനമന്ത്രി പറഞ്ഞു. എല്ലാ മേഖലകളിലേക്കും പണം എത്തിക്കാനായി. കെ.എസ്.ആർ.ടി.സിക്ക് 140 കോടി രൂപയും നെല്ല് സംഭരണത്തിനായി 320 കോടി രൂപയും നൽകി. കേരളത്തിൽ മൊത്തത്തിൽ കടം കേറിയെന്ന കോൺഗ്രസിന്റെ പ്രചരണം തെറ്റാണന്നും ധനമന്ത്രി പറഞ്ഞു.
മുൻ വർഷങ്ങളെ അപേഷിച്ചു കൊണ്ട് ഈ വർഷത്തെ ഓണം കാലത്താണ് സംസ്ഥാന സർക്കാരിന് ഏറ്റവും അധികം തുക ചെലവാക്കേണ്ടി വന്നതെന്നാണ് ധനമന്ത്രി ബാലഗോപാൽ പറഞ്ഞത്. മൊത്തത്തിൽ ഓണക്കാലത്ത് 18000 കോടി രൂപ ചെലവാക്കേണ്ടി വന്നു. ഈ തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്ക ആദ്യ ഘട്ടത്തിലുണ്ടായിരുന്നു. പിന്നീട് ഇത് വളരെ ഫലപ്രദമായി ജനങ്ങളിലേക്കെത്തിക്കാൻ കഴിഞ്ഞുവെന്നും ബാലഗോപാൽ പറഞ്ഞു.
ഓണക്കാലത്ത് ഏറ്റവും കൂടുതൽ ആവശ്യമായത് വിപണി ഇടപെടലിനാണ് ഇതിനായി 400 കോടി രൂപനൽകി. നെല്ല് സംഭരണത്തിന് നൽകിയ 320 കോടി സംസ്ഥാന സർക്കാരിന്റെ മാത്രം തുകയാണ്. കേന്ദ്രം നൽകാനുള്ള തുക ഇതുവരെ ലഭിച്ചിട്ടില്ല. പക്ഷെ ഇതുകൂടി കർഷകരിലേക്കെത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ടെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.
കേരളത്തിന്റെ റവന്യൂ വരുമാനം 20 ശതമാനത്തിലധികം വർധിച്ചിട്ടുണ്ട്. അതു കൊണ്ട് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമല്ല. കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട തുക കിട്ടിയിട്ടില്ല. കേന്ദ്രം കേരളത്തിന്റെ സാമ്പത്തിക രംഗത്തെ വരിഞ്ഞു മുറുക്കുകയാണ്. ഇക്കാര്യത്തിൽ മാത്രമാണ് കേരളം വലിയ തോതിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്നത്. കേന്ദ്രത്തിൽ നിന്ന് ആർഹമായ വിഹിതം ലഭിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം