അടുത്ത മാസം ന്യൂദൽഹിയിൽ വെച്ച് നടക്കുന്ന ജി20 ഉച്ചകോടിയിലേക്ക് ഉക്രൈൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കിയെ ക്ഷണിക്കാത്തതിൽ അതൃപ്തി അറിയിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ ക്ഷണക്കത്തിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. ഉച്ചകോടിയിൽ ഉക്രൈന് വേണ്ടി സംസാരിക്കുമെന്നും ലോകം ഉക്രൈന്റെ കൂടെയുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ജസ്റ്റിൻ ട്രൂഡോ അറിയിച്ചു.
നെതർലൻഡ്, സിംഗപൂർ, സ്പെയ്ൻ, യു.എ.ഇ, ഒമാൻ, ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളെ ഉച്ചകോടിയിലേക്ക് അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജപ്പാനിൽ വെച്ച് നടന്ന ജി7 ഉച്ചകോടിയിലേക്ക് ഉക്രൈനെ ക്ഷണിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കാൻ സാധിയില്ലെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
വൊളോഡിമർ സൈലൻസ്കിയുമായി നടത്തിയ സംഭാഷണത്തിലായിരുന്നു ഉക്രൈനെ ക്ഷണിക്കാത്തതിൽ തനിക്ക് വിഷമമുണ്ടെന്ന് ട്രൂഡോ അറിയിച്ചത്.
‘ഒരാഴ്ചക്കുള്ളിൽ ഞാൻ ജി20 ഉച്ചകോടിയിൽ പങ്കെടുക്കും. നിങ്ങളെ ക്ഷണിക്കാത്തതിൽ എനിക്കേറെ വിഷമമുണ്ട്,’ ഉക്രൈന്റെ 32-മത് സ്വാതന്ത്ര്യ ദിനത്തിൽ പ്രസിഡന്റ് വൊളോഡിമർ സൈലൻസ്കിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഇരുവരും ചേർന്ന് നടത്തിയ സംഭാഷണത്തിന്റെ വീഡിയോ സെലൻസ്കിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. സി.ബി.സി ന്യൂസാണ് ഇരുവരുടെയും സംഭാഷണം ആദ്യം റിപ്പോർട്ട് ചെയ്തത്.
‘ഞങ്ങളുടെ സഖ്യകക്ഷികളുമായും പങ്കാളികളുമായും ചേർന്ന് ഉക്രൈനിൽ സമാധാനം പുനസ്ഥാപിക്കാൻ സാധ്യമായതെല്ലാം കാനഡ ചെയ്യും,’ ട്രൂഡോയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. സൈനിക, സാമ്പത്തിക, മാനുഷിക ആവശ്യങ്ങളെ കുറിച്ചും ഇരുവരും ചർച്ച നടത്തി.
വിദ്യാർത്ഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ചത് താൻ ഭിന്നശേഷിക്കാരി ആയത് കൊണ്ട് : ന്യായീകരവുമായി യു പിയിൽ അദ്ധ്യാപിക
സംഭവത്തിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. ഡിസംബറിലാണ് ജി20 ആതിഥേയത്വം ഇന്ത്യ ഏറ്റെടുത്തത്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തരായ 20 രാജ്യങ്ങൾ ഉച്ചകോടിയിൽ പങ്കെടുക്കും. 2018 ഫെബ്രുവരിക്ക് ശേഷമാണ് ജസ്റ്റിൻ ട്രൂഡോ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം