നെസിയെ തേടി വീണ്ടും യു കെ ഇറങ്ങുകയാണ്, നെസി എന്ന ഓമനപ്പേരുള്ള ലോക് നെസ് മോൺസ്റ്റർ എന്ന് ശാസ്ത്രലോകം പേരിട്ട വിചിത്ര ജീവിയെ കണ്ടത്തേനുള്ള ഉദ്യമം തുടങ്ങിയിട്ട് വർഷങ്ങൾ ആയി
നെസി എന്ന ദുരൂഹ ജീവി സ്കോട്ലൻഡിലെ ലോക്നെസ് തടാകത്തിൽ അന്ന് ജീവിക്കുന്നത് എന്നാണ് കരുതുന്നത്.
തടാകത്തിൽ ജീവിക്കുന്ന നെസ്സി ഇടയ്ക്ക് ജലപ്പരപ്പിലെത്തുമെന്നും അപ്പോൾ അതിന്റെ തല കാണാമെന്നും പറയപ്പെടുന്നു. അങ്ങനെ കണ്ടെന്നും അതിന്റെ ചിത്രം പകർത്തിയെന്നും അവകാശപ്പെടുന്നവർ ഏറെയാണ്, എന്നാൽ നെസ്സി യാഥാർഥ്യമാണെന്നതിന് ശാസ്ത്രീയമായ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല….
മാസപ്പടി ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം തള്ളി മൂവാറ്റുപുഴ വിജിലന്‍സ് കോടതി
തെർമൽ സ്കാനറുകൾ ഘടിപ്പിച്ച ഡ്രോണുകൾ, ഇൻഫ്രാറെഡ് ക്യാമറകൾ ഘടിപ്പിച്ച ബോട്ടുകൾ, അണ്ടർവാട്ടർ ഹൈഡ്രോഫോൺ എന്നിങ്ങനെയുള്ള അത്യാധുനിക സാങ്കേതകവിദ്യകളുമായാണ് തലമുറകളായി ലോകത്തെ പിന്തുടരുന്ന ഒരു നിഗൂഢതയുടെ ചുരുളഴിക്കാനൊരുങ്ങുന്നത്. എത്ര ഇരുളടഞ്ഞ ആഴത്തിൽനിന്നും ഏതു വിചിത്ര വസ്തുവിനെയും തെർമൽ സ്കാനറിലൂടെ കണ്ടെത്താനാകുമെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്. വെള്ളത്തിനടിയിലുള്ള ശബ്ദങ്ങൾ തിരിച്ചറിയാനാണ് ഹൈഡ്രോഫോൺ ഉപയോഗിക്കുന്നത്….
ശാസ്ത്രലോകത്തിന് പിടികൊടുക്കാതെ അഭ്യൂഹമായി തുടരുന്ന നെസ്സിയുടെ സത്യാവസ്ഥ കണ്ടെത്താൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഗവേഷകർ. അതിനായി ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള നൂറുകണക്കിന് ആളുകളാണ് നൂതന സാങ്കേതിക വിദ്യകളുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ ഇന്നും നാളെയും തടാകത്തിൽ തിരച്ചിലിനിറങ്ങുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം