മാന്നാര്‍: ചെന്നിത്തലയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തുനിന്നു കഞ്ചാവും, നട്ടുവളര്‍ത്തിയ നിലയിലുള്ള കഞ്ചാവ് ചെടിയും പോലീസ് കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളികളായ നാലു പേരെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ചെന്നിത്തല പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ചേങ്കര ജംഗ്ഷനില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിൽ നിന്നാണ് ഒന്നേകാല്‍ കിലോയോളം വരുന്ന കഞ്ചാവ് പിടിച്ചെടുത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ പരിസരത്ത് നട്ടുപരിപാലിച്ചു വളര്‍ത്തിയ നിലയില്‍ അഞ്ചര അടി പൊക്കമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. സംഭവത്തില്‍ ബീഹാര്‍ സ്വദേശികളായ രാമുകുമാര്‍ (30), സന്ദീപ് കുമാര്‍ (18), തുന്നകുമാര്‍ (34), മുന്നകുമാര്‍ (25) എന്നിവരെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു.ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന് കിട്ടിയ രഹസ്യവിവരം ചെങ്ങന്നൂര്‍ ഡിവൈഎസ്പി പി. ബിനുകുമാറിന് കൈമാറുകയും ഡിവൈഎസ്പിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് മാന്നാര്‍ പോലീസ് ഇൻസ്പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ജില്ലാ പോലീസ് സ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവും കഞ്ചാവ് ചെടിയും പിടിച്ചെടുത്തത്. ഒരു കിലോയില്‍ അധികം വരുന്ന കഞ്ചാവ് പ്രതികള്‍ താമസിക്കുന്ന കെട്ടിടത്തില്‍നിന്നു പരിശോധനയില്‍ കണ്ടെടുത്തു. വില്പനയ്ക്കായി 90 ചെറിയ കവറുകളില്‍ പാക്ക് ചെയ്ത നിലയിലും, മുഴുവനായി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു സഞ്ചിയിലാക്കിയുമാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.ഓണത്തിനു കച്ചവടം നടത്തുന്നതിനായി കൊണ്ടുവന്ന കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. ഇവയ്ക്ക് അമ്പതിനായിരം രൂപയ്ക്കു മുകളില്‍ വില വരും.
read also…..സ്റ്റിയറിങ്ങില്‍ നിന്ന് കൈവിട്ട് ഡ്രൈവിങ്; അപകടകരമായ രീതിയില്‍ ബസോടിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍
മാന്നാര്‍ പോലീസ് ഇൻസ്പെക്ടര്‍ ജോസ് മാത്യു വിനൊപ്പം എസ്ഐ ബിജുക്കുട്ടൻ, ജിഎസ് ഐ ശ്രീകുമാര്‍, സിവില്‍ പോലിസ് ഓഫീസര്‍മാരായ ശ്രീകുമാര്‍, ഫിര്‍ദൗസ്, ജില്ലാ പോലീസ് സ്ക്വാഡ് അംഗങ്ങളായ അനസ്, ഗിരീഷ് ലാല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യു
https://www.youtube.com/watch?v=_x1h-huIQN8