ഭോപ്പാൽ: മധ്യപ്രദേശിൽ ബി.ജെ.പി നേതാക്കള്‍ കോൺഗ്രസില്‍ ചേര്‍ന്നു. ഇന്നലെ നിരവധി ബി.ജെ.പി നേതാക്കളാണ് കോൺഗ്രസ് ആസ്ഥാനത്തെത്തി അംഗത്വമെടുത്തത്. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തരെ പാർട്ടിയിലെത്തിക്കാനും കോൺഗ്രസ് ചരടുവലിക്കുന്നുണ്ട്.
സാഗർ ജില്ലയിലെ പ്രബല രജ്പുത് നേതാവായ നീരജ ശർമയെയാണ് കോൺഗ്രസ് ഏറ്റവുമൊടുവിൽ പാർട്ടിയിലെത്തിച്ചത്. ആയിരക്കണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഭോപ്പാലിലെ പി.സി.സി ആസ്ഥാനത്തെത്തി അദ്ദേഹം കോൺഗ്രസിൽ അംഗത്വമെടുത്തത്. പി.സി.സി അധ്യക്ഷൻ കമൽനാഥിന്റെ നേതൃത്വത്തിലാണു സ്വീകരണമൊരുക്കിയത്.
സാഗറിനു പുറമെ നിവാരി, ദാത്തിയ, സത്ന, ശിവപുരി എന്നിവിടങ്ങളിൽനിന്നെല്ലാം നിരവധി ബി.ജെ.പി നേതാക്കൾ ഇന്നലെ പി.സി.സി ആസ്ഥാനത്തെത്തി കോൺഗ്രസ് അംഗത്വമെടുത്തിട്ടുണ്ട്. ശിവപുരി ജില്ലാ പഞ്ചായത്ത് പ്രസിഡൻറായിരുന്ന ജിതേന്ദ്ര ജെയിൻ ഗൊട്ടുവും കൂട്ടത്തിലുണ്ട്. മുൻ ബി.ജെ.പി എം.എൽ.എയുടെ സഹോദരനാണ്. യവമോർച്ച ജില്ലാ നേതാവായ രാജു ദംഗിയും നിവാരി ജില്ലാ പഞ്ചായത്ത് അംഗം റോഷ്നി യാദവും കോൺഗ്രസിലെത്തിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം