ഏതന്‍സ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗ്രീസില്‍ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ഓഡര്‍ ഓഫ് ഓണര്‍ ബഹുമതി നല്കി ആദരിച്ചു. ഗ്രീക്ക് പ്രസിഡന്റ് കാറ്റെറീന സാകെല്ലാരോപൗലോയാണ് അദ്ദേഹത്തിന് ഓഡര്‍ ഓഫ് ഓണര്‍ സമ്മാനിച്ചത്.
1975-ല്‍ സ്ഥാപിതമായ ബഹുമതിയുടെ മെഡലിന്റെ മുന്‍വശത്ത് അഥീന ദേവതയുടെ തലയാണ് ചിത്രീകരിച്ചിട്ടുള്ളത്. നീതിമാനായ ആളെ മാത്രമേ ബഹുമാനിക്കാവൂ എന്ന് ഒരു നക്ഷത്ര ചിഹ്നത്തിനൊപ്പം ഇതില്‍ കുറിച്ചിട്ടുണ്ട്.
‘എനിക്ക് ഗ്രാന്‍ഡ് ക്രോസ് ഓഫ് ഓഡര്‍ ഓഫ് ഓണര്‍ സമ്മാനിച്ചതിന് പ്രസിഡന്റ് കാറ്റെറീന സകെല്ലറോപോലോവിനും ഗ്രീസ് സര്‍ക്കാരിനും ജനങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഗ്രീസിലെ ജനങ്ങള്‍ക്ക് ഇന്ത്യയോടുള്ള ബഹുമാനമാണ് ഇത് കാണിക്കുന്നതെന്നും’ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഈ പുരസ്കാരത്തിന്റെ അര്‍ത്ഥമെന്താണെന്നും വിദേശികള്‍ ഈ അവാര്‍ഡിന് എങ്ങനെയാണ് യോഗ്യരാകുന്നതെന്നും ഗ്രീക്ക് പ്രസിഡന്‍ഷ്യല്‍ വെബ്സൈറ്റില്‍ വിശദീകരിക്കുന്നുണ്ട്. പൊതുഭരണം, വ്യാപാരം, ഷിപ്പിങ്, വ്യവസായം, ശാസ്ത്രം, കല, സാഹിത്യം തുടങ്ങിയ എല്ലാ മേഖലകളിലും രാജ്യത്തെ സേവിക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങളില്‍ സ്വയം സമര്‍പ്പിച്ചിട്ടുള്ള ഗ്രീക്ക് പൗരന്മാര്ക്കാണ് ഇത് നല്‍കുന്നത്. വിദേശത്ത് ഗ്രീസിന്റെ അന്തസ്സ് വര്‍ധിപ്പിക്കുന്നതിന് സംഭാവന നല്‍കിയിട്ടുള്ള വിദേശ പൗരന്മാര്ക്കും ഈ പുരസ്കാരം നല്‍കുമെന്ന് വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയിലൂടെ ഇന്ത്യയിലെ സൌഹാര്‍ദപരമായി പെരുമാറുന്ന ജനങ്ങള്‍ക്കാണ് ഈ ബഹുമതി നല്‍കുന്നതെന്നും പുരസ്കാരത്തില്‍ എഴുതിയിട്ടുണ്ട്.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം