കൊച്ചി: തനിയെ യാത്ര ചെയ്യുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇനി ആശങ്കയില്ലാതെ അവരെ വിമാനയാത്രയ്ക്ക് അയയ്ക്കാം. അഞ്ചു മുതല്‍ 12 വയസുവരെയുള്ള, തനിച്ച് യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് പ്രത്യേക സേവനം ഒരുക്കി എയര്‍ ഏഷ്യ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും. ഡൊമസ്റ്റിക് സർവീസിലും ഇന്റർനാഷണല്‍ ഫ്ലൈറ്റുകളിലും ഈ സൗകര്യം ലഭിക്കും. അതുവഴി മാതാപിതാക്കളുടെ ആശങ്ക ഒഴിവാക്കുക മാത്രമല്ല കുട്ടികള്‍ക്ക് അവരുടെ യാത്ര ആസ്വദിക്കുകയും ആനന്ദകരമാക്കുകയും ചെയ്യാം. എയർലൈനിന്റെ വൈബ്സൈറ്റിലൂടെയും (airindiaexpress.com) എയർപോർട്ട് സെയിൽസ് കൗണ്ടറിലൂടെയും 5000 രൂപ മുതലുള്ള നിരക്കുകളില്‍ ഈ സർവീസ് ബുക്ക് ചെയ്യാം.
എയർപോർട്ട് സെക്യൂരിറ്റി ചെക്കിനു മുമ്പു തന്നെ കുട്ടികള്‍ക്ക് സേവനം ലഭ്യമാകുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. തുടർന്ന് എയർപോർട്ടിലെ എല്ലാ യാത്രാ പരിശോധനകള്‍ക്കും കുട്ടികള്‍ക്ക് സഹായം ലഭിക്കും. കുട്ടിയുടേയും മാതാപിതാക്കളുടെ അല്ലെങ്കില്‍ രക്ഷിതാവിന്റെയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാർഡ് ഡിപ്പാർച്ചറിന്റെ സമയത്തും അറൈവലിന്റെ സമയത്തും ഉണ്ടായിരിക്കണം. ഡൊമസ്റ്റിക് യാത്രയ്ക്ക് രണ്ടു മണിക്കൂര്‍ മുമ്പ് എയർപോർട്ടിൽ മാതാപിതാക്കളുടെ അല്ലെങ്കില്‍ രക്ഷിതാവിന്റെ ഒപ്പം കുട്ടി എത്തിയിരിക്കണം. വിമാനം ഇറങ്ങിക്കഴിയുമ്പോള്‍ മാതാപിതാക്കള്‍ അല്ലെങ്കില്‍ രക്ഷിതാവിനെ കണ്ടെത്തും വരെ കുട്ടികള്‍ക്ക് എയർലൈൻ സ്റ്റാഫിന്റെ സേവനം ലഭിക്കും.
തങ്ങളുടെ ഗസ്റ്റുകള്‍ക്ക് സുരക്ഷിതവും ആനന്ദകരവുമായ യാത്ര ഉറപ്പാക്കുന്നതിനാണ് തങ്ങള്‍ എപ്പോഴും മുന്‍തൂക്കം നല്‍കുന്നതെന്ന് പുതിയ പദ്ധതിയെക്കുറിച്ച് വിവരിക്കവേ എയര്‍ ഏഷ്യ ഇന്ത്യ ചീഫ് കമേഴ്സ്യല്‍ ഓഫീസര്‍ അങ്കുര്‍ ഗാർഗ് പറഞ്ഞു. പുതിയ സേവനം ഉറപ്പാക്കുക വഴി തനിയെ യാത്ര ചെയ്യുന്ന പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് അവരുടെ ആകാശ യാത്ര ഏറെ സുഖപ്രദവും ആനന്ദകരവുമാക്കാന്‍ സഹായിക്കും. തങ്ങളുടെ അർപ്പണ മനോഭാവമുള്ള സ്റ്റാഫുകള്‍ കുട്ടികള്‍ക്ക് ചെക്ക് ഇന്‍ മുതല്‍ അറൈവല്‍ വരെയുള്ള നടപടിക്രമങ്ങളില്‍ സുരക്ഷയും അല്ലലില്ലാത്ത യാത്രയും വാഗ്ദാനം ചെയ്യുന്നുവെന്നും അങ്കുര്‍ ഗാര്‍ഗ് ചൂണ്ടിക്കാട്ടി.
read also…..മ്യാൻമറിൽ നിന്നുള്ള 2500 -ഓളം അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനൊരുങ്ങി മണിപ്പൂര്‍
കുട്ടിയാത്രക്കാർക്ക് എയർലൈനിന്റെ ഇന്‍ ഫ്ലൈറ്റ് എന്റർടെയിൻമെന്റ് ഹബ്ബായ എയർഫ്ലിക്സിന്റെ സേവനങ്ങള്‍ യാത്രയ്ക്കിടെ ലഭ്യമാണ്. ഗെയിംസ്, എഡ്യു ടെക് കണ്ടന്റ്, ആർട്ടിക്കിള്‍സ് ഒക്കെ എയർഫ്ലിക്സില് ലഭ്യമാണ്.എയർ ഇന്ത്യ എക്സ്പ്രസും എഐഎക്സ് കണക്റ്റും ലയിക്കുന്നതിന് മുന്നോടിയായി ഏകീകരിച്ച ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നിരയില്‍ ഏറ്റവും പുതിയതാണ് തനിയെ യാത്രചെയ്യുന്ന കുട്ടികള്‍ക്കുള്ള പ്രത്യേക സേവനങ്ങള്‍. കമ്പനിയുടെ ഇന്‍ ഫ്ലൈറ്റ് ഡൈനിംഗ് ബ്രാൻഡായ ‘ഗൊർമേർ’ വ്യത്യസ്തതരത്തിലുള്ള ഭക്ഷണം വിളമ്പുന്നതിന് പേരുകേട്ടതാണ്. കുട്ടികള്‍ക്കുള്ള സ്പെഷ്യല്‍ ഫുഡ്ഡ് ഉള്‍പ്പെടെ വീഗന്‍, ജെയിന്, മാസ്റ്റര്‍ ഷെഫ് സ്പെഷ്യലുകള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ലഭ്യമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം