ലോകത്തിലെ ഏറ്റവും ആരാധകരുള്ള ഡബ്ള്യു ഡബ്ള്യു ഇ റസലിങ് താരം മുൻ ചാമ്പ്യൻ ബ്രേ വയറ്റ് അന്തരിച്ചു. ൩൬ വയസായിരുന്നു, ആരോഗ്യ പ്രേശ്നങ്ങളാൽ കുറച്ചു മാസങ്ങളായി റസലിങ് മല്സരങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.
2009 മുതൽ വയറ്റ് ഡബ്ള്യു ഡബ്ള്യു ഇയുടെ ഭാഗമാണ്,റസ്ലിങ് താരമായിരുന്ന മൈക്ക് റോറ്റുണ്ടയുടെ മകനാണ് ബ്രേ വയറ്റ്, പിതാവ് മൈക്ക് റോറ്റുണ്ടയ്ക്കു പുറമേ മുത്തച്ഛൻ ബ്ലാക്ക്ജാക്ക് മുല്ലിഗനും അറിയപ്പെടുന്ന ഗുസ്തി താരമായിരുന്നു. വയറ്റിന്റെ അമ്മാവൻമാരായ ബാരി വിന്റം, കെൻഡൽ വിന്റം എന്നിവരും ഗുസ്തി താരങ്ങളാണ്….
തെരഞ്ഞെടുപ്പ് അട്ടിമറി കേസ്; ഡോണൾഡ് ട്രംപ് കീഴടങ്ങി;അറസ്റ്റ് ചെയ്ത് വിട്ടയച്ചു
ഡബ്ല്യൂഡബ്ല്യൂഇ ചീഫ് കണ്ടന്റ് ഓഫിസർ ട്രിപിള് എച്ചാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ മരണ വാർത്ത ആരാധകരെ അറിയിച്ചത്.വിന്റം റോറ്റുണ്ട എന്നാണ് ബ്രേ വയറ്റിന്റെ യഥാർഥ പേര്….
Just received a call from WWE Hall of Famer Mike Rotunda who informed us of the tragic news that our WWE family member for life Windham Rotunda – also known as Bray Wyatt – unexpectedly passed earlier today. Our thoughts are with his family and we ask that everyone respect their…
— Triple H (@TripleH) August 24, 2023
ട്രിപ്പിൾ എച്ചിന്റെ ട്വിറ്ററിന്റെ പൂർണ രൂപം ഇങ്ങനെയാണ്
‘‘കുറച്ചു മുൻപാണു ഡബ്ല്യുഡബ്ല്യുഇ ഹാൾ ഓഫ് ഫെയ്മർ മൈക്ക് റോറ്റുണ്ടയുടെ ഫോൺ കോൾ വരുന്നത്.ഡബ്ല്യുഡബ്ല്യുഇ കുടുംബാംഗം ബ്രേ വയറ്റിന്റെ വിയോഗ വാർത്ത അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ച രാവിലെ അപ്രതീക്ഷിതമായാണ് ആ വിവരമെത്തിയത്. ഇത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം നിൽക്കേണ്ട സമയമാണ്. എല്ലാവരും അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കണം’…
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
null