ഉറങ്ങുന്നതിനുമുമ്പ് പാൽ കുടിക്കുന്നത് നമ്മുടെയൊക്കെ വീടുകളിലെ സാധാരണ സമ്പ്രദായമാണ്. ഇത് നല്ല ഉറക്കവും ആരോഗ്യവും പ്രോത്സാഹിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. ഏത് കാലാവസ്ഥയിലും രാത്രി ഉറങ്ങുംമുമ്പ് പാല് കുടിക്കുന്ന ശീലം കുട്ടിക്കാലം മുതലേ നമ്മുടെ ദിനചര്യയിലുണ്ട്. പാൽ കുടിക്കുന്നത് കൊണ്ട് പല ഗുണങ്ങളുണ്ട് എന്നാൽ അതുപോലെ ചില ദോഷങ്ങളുമുണ്ട്. എന്തൊക്കെ അസുഖമുള്ളവർ ആണ് രാത്രിയിൽ പാലുകുടിക്കാൻ പാടില്ലാത്തതെന്ന് നോക്കാം.
അലർജിയുള്ളവർ:
പാലിൽ ലാക്ടോസും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് ചിലർക്ക് അലർജിയുണ്ടാക്കും. അതുകൊണ്ടുതന്നെ ഇവർ രാത്രിയിൽ പാൽ കുടിക്കുന്നത് ഒഴിവാക്കണം. കാരണം ഇത് അവരുടെ അസുഖത്തെ കൂടുതൽ വഷളാക്കും.
വയറിലെ പ്രശ്നങ്ങൾ:
പാലിൽ ലാക്ടോസ് അടങ്ങിയിട്ടുണ്ട്, ഇത് ചിലരിൽ ഗ്യാസ്, വയറ്റിൽ നീര്, വയറിളക്കം എന്നിവയ്ക്ക് കാരണമാക്കും. അതുകൊണ്ടുതന്നെ ഇത്തരക്കാർ രാത്രിയിൽ പാൽ കുടിക്കുന്നത് ഒഴിവാക്കണം. അല്ലെങ്കിൽ അവരുടെ പ്രശ്നങ്ങൾ കൂടുതൽ വഷളാകും.

Also Read;കരുവന്നൂര് തട്ടിപ്പ്: എ.സി.മൊയ്തീന് ഇഡി നോട്ടീസ്
കഫം:
പാൽ കുടിക്കുമ്പോൾ ചിലർക്ക് കഫക്കെട്ട് ഉണ്ടാകും. ഇതിലൂടെ മൂക്കടപ്പും മൂക്കൊലിപ്പും ഉണ്ടാകാം. ഇത് ഉറക്കത്തിൽ അസ്വസ്ഥതയുണ്ടാക്കാം. അതുകൊണ്ട് കഫത്തിന്റെ പ്രശ്നം ഉള്ളവർ രാത്രിയിൽ പാൽ കുടിക്കരുത്.
ഇതൊക്കെയാണെങ്കിലും ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിക്കണോ വേണ്ടയോ എന്നത് ഓരോ വ്യക്തികളുടേയും തീരുമാനമാണ്. നിങ്ങൾക്ക് വയറിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അല്ലെങ്കിൽ നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ ഉറങ്ങുന്നതിനുമുമ്പ് പാൽ കുടിക്കുന്ന ശീലം ഒഴിവാക്കുക. ഇനി നിങ്ങൾക്ക് പാൽ ഒഴിവാക്കാൻ കഴിയുന്നില്ലെങ്കിൽ ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുമ്പ് പാൽ കുടിക്കുന്നതാണ് നല്ലതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം