തിരുവനന്തപുരം: അപകീർത്തി കേസിൽ പരാതിക്കാരനായ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് കോടതിയിൽ മൊഴി നൽകും. രാവിലെ 11 മണിയോടെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകുക. മോൺസൺ മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ എംവി ഗോവിന്ദൻ നടത്തിയ വിവാദ പരാമർശം അപകീർത്തി സൃഷ്ടിച്ചു എന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ അന്യായം ഫയൽ ചെയ്തത്.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ, ദേശാഭിമാനി ദിനപത്രം എന്നിവരാണ് സുധാകരൻ നൽകിയ സ്വകാര്യ അന്യായത്തിലെ എതിർ കക്ഷികൾ.
Also read :സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ; ഇന്ന് മുഖ്യമന്ത്രിയുടെ ഉന്നതതലയോഗം
നേരത്തെ കെ സുധാകരൻ നൽകിയ സ്വകാര്യ അന്യായം സിജെഎം കോടതി നേരത്തെ തന്നെ ഫയലിൽ സ്വീകരിച്ചു. പാർലമെൻ്റ് സമ്മേളനത്തിൽ പങ്കെടുത്ത സാഹചര്യത്തിൽ കെ സുധാകരൻ മൊഴി നൽകാൻ വൈകി. തുടർന്നാണ് കെ സുധാകരൻ ഇന്ന് സിജെഎം കോടതിയിൽ മൊഴി നൽകാൻ എത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം