തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ 870 ക്യാമറകൾ കൂടി സ്ഥാപിക്കും. പൊലീസ് ആസ്ഥാനത്തുനിന്ന് അയച്ച പദ്ധതി നിർദേശം സർക്കാർ അംഗീകരിച്ചാൽ ധാരണാപത്രത്തിൽ ഒപ്പിടുമെന്നു പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അമിതവേഗം കണ്ടെത്താനുള്ള 200 ക്യാമറകളും 400 എഐ ക്യാമറകളും ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരെ പിടികൂടാനുള്ള 100 ക്യാമറകളും ചുവപ്പ് സിഗ്നൽ മറികടക്കുന്നവരെ പിടികൂടാനുള്ള 110 ക്യാമറകളും അമിതവേഗം കണ്ടെത്താനുള്ള 60 മൊബൈൽ വാഹന യൂണിറ്റും ഉൾപ്പെടുന്നതാണ് പദ്ധതി.
ക്യാമറ സ്ഥാപിക്കാനുള്ള ടെൻഡറിൽ വിജയിച്ചത് കെൽട്രോണാണ്. ഗതാഗതവകുപ്പ് സ്ഥാപിച്ച എഐ ക്യാമറകൾ വിജയകരമായ സാഹചര്യത്തിൽ പദ്ധതി കാലതാമസമില്ലാതെ നടപ്പിലാക്കണമെന്നു പൊലീസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം