പാലക്കാട്: ഹൈദരാബാദിൽ ഹോട്ടൽ മാനേജരെ വെടിവച്ചുകൊന്ന കേസിൽ മലയാളിയായ മുൻ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മങ്കര സ്വദേശി രതീഷ് നായർ (42) ആണ് അറസ്റ്റിലായത്.
ബുധനാഴ്ച അർധരാത്രിയാണു സംഭവം. ബംഗാൾ സ്വദേശിയും ഹൈദരാബാദ് മിയാപുർ സന്ദർശിനി എലൈറ്റ് ഹോട്ടലിലെ ജനറൽ മാനേജരുമായ ദേബേന്ദർ ഗയൻ (35) ആണു കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞു പുറത്തിറങ്ങിയ ദേബേന്ദറിനെ ബൈക്കിലെത്തിയ രതീഷ് നാടൻ തോക്ക് ഉപയോഗിച്ചു 5 തവണ വെടിവയ്ക്കുകയായിരുന്നു.
നെഞ്ചിലും വയറിലും പരുക്കേറ്റ ദേബേന്ദറിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. രതീഷിനെ പൊലീസ് റെയിൽവേ സ്റ്റേഷനു സമീപത്തു നിന്ന് അറസ്റ്റ് ചെയ്തു.
രതീഷ് നായർ കഴിഞ്ഞ ഒരു വർഷമായി മിയാപുരിലെ സന്ദർശിനി എലൈറ്റ് ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു. സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ ദേബേന്ദർ പുറത്താക്കിയതായും ഇതിന്റെ വൈരാഗ്യമാണു കൊലയ്ക്കു പിന്നിലെന്നും പൊലീസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം