ആലപ്പുഴ: ഓണത്തോടനുബന്ധിച്ച് ജനങ്ങൾക്ക് ന്യായമായ വിലയിൽ പച്ചക്കറികൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് ആരംഭിച്ച ഓണസമൃദ്ധി 2023 ൻ്റെ സംസ്ഥാന തല ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിർവ്വഹിച്ചു.ആലപ്പുഴ മുനിസിപ്പൽ ഓഫീസ് ന് സമീപത്ത് നടന്ന ചടങ്ങിൽ എ. എം. ആരിഫ് എം. പി,ആലപ്പുഴ എം. എൽ. എ. പി.പി. ചിത്തരഞ്ജൻ തുടങ്ങിയവർ സംബന്ധിച്ചു.
ഓണം പ്രമാണിച്ച് 2000 ഓണസമൃദ്ധി പച്ചക്കറി ചന്തകളാണ് കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ കേരളത്തിലാകെ തുടങ്ങുന്നത് . ഉത്രാട ദിനമായ 28 വരെ ചന്തകൾ പ്രവർത്തിക്കുന്നതാണ്. പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് ന്യായമായ വിലക്ക് പച്ചക്കറി ലഭ്യമാക്കാനാണ് കൃഷിവകുപ്പ് ഉദ്ദേശിക്കുന്നത് .
Read also…..ബൈക്കിൽ കണ്ടൈയ്നർ ലോറി ഇടിച്ചു കയറി, ഹൗസ് സർജന് ദാരുണാന്ത്യം
കൃഷി വകുപ്പിന്റെ 1,076 ചന്തകളും, ഹോർട്ടികോർപ്പിന്റെ 764 ചന്തകളും, വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗൺസിലിന്റെ 160 ചന്തകളുമാണ് ഉണ്ടാവുക. പച്ചക്കറി ചന്തകളിൽ നിന്നും പൊതുവിപണിയെക്കാൾ 30 ശതമാനം വിലക്കുറവിൽ പച്ചക്കറികൾ വാങ്ങാനാകും. കർഷകർക്ക് 10 ശതമാനം കൂടുതൽ വില നൽകിയാണ് ഇത്തവണ പച്ചക്കറി ചന്തകൾക്കാവശ്യമായ പച്ചക്കറികൾ വാങ്ങിയിട്ടുള്ളത് .
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം