കാസര്‍കോട്. കൈക്കൂലി കേസില്‍ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലന്‍സിന്റെ പിടിയില്‍. ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റിനായി കൈക്കൂലി ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇവര്‍ വിജിലന്‍സിന്റെ പിടിയിലായത്.
കാസര്‍കോട് ചിത്താരി വില്ലേജിലാണ് സംഭവം. കൊടക്കാട് വെള്ളച്ചാൽ ചെറുവഞ്ചേരി ഹൗസിൽ സി.അരുൺ, വില്ലേജ് അസിസ്റ്റഡ് പിലിക്കോട് വറക്കോട്ട് വയൽ നീലാഞ്ജനത്തിൽ കെ.വി.സുധാകരൻ എന്നിവരെയാണ് കൈക്കൂലിയായി 3000 രൂപ വാങ്ങുന്നതിനിടെ ഡിവൈഎസ്പി വി.കെ.വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.
ചിത്താരി ചാമുണ്ഡിക്കുന്നിലെ എം.അബ്ദുൽ ബഷീർ തന്റെ സഹോദരിയുടെ ഭർത്താവിന്റെ പേരിൽ കൊട്ടിലങ്ങാട് സ്ഥലത്ത് 17.5 സെന്റ് സ്ഥലം വാങ്ങുന്നതിനു 6 മാസം മുൻപ് എഗ്രിമെന്റ് തയാറാക്കിയിരുന്നു. പ്രസ്തുത സ്ഥലം മരിച്ച മൊയ്തീൻ എന്നിവരുടെ പേരിലാണ്. ഈ സ്ഥലം വില്ലേജ് ഓഫിസർ അളന്ന് തിട്ടപ്പെടുത്തിയിരുന്നു. ഇതിനു ശേഷം സൈറ്റ് പ്ലാനിനും തണ്ടപ്പേർ ലഭിക്കുന്നതിനും വില്ലേജ് ഓഫിസിൽ അപേക്ഷ കൊടുക്കാൻ പോയപ്പോൾ ആദ്യം ലീഗൽ ഹയർ സർട്ടിഫിക്കറ്റ് വാങ്ങണം എന്നു വില്ലേജ് ഓഫിസർ നിർദേശിച്ചു. സ്ഥലം വിൽപനയ്ക്കായി റജിസ്റ്റർ ചെയ്യണമെങ്കിൽ ലീഗൽ ഹയർ സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഇതിനായി പരാതിക്കാരൻ, മരിച്ച മൊയ്തീൻ എന്നയാളുടെ ഭാര്യ ഖദീജയുടെ പേരിൽ വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു.
ലീഗൽ ഹയർ സർട്ടിഫിക്കറ്റും പ്രസ്തുത സ്ഥലത്തിന്റെ തണ്ടപ്പേരും അനുവദിച്ച് നൽകുന്നതിന് ചിത്താരി വില്ലേജ് ഓഫിസർ,വില്ലേജ് അസിസ്റ്റഡ് എന്നിവർ 3,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പരാതിയുമായി ഇവര്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം