മലപ്പുറം: മലപ്പുറം ജില്ലയെ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി ചിത്രീകരിക്കുന്നതിന് മലപ്പുറം എസ്.പി സുജിത്ദാസിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രത്യേക ക്വട്ടേഷൻ നൽകിയിട്ടുണ്ടോ എന്ന് സംശയിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എ ഷഫീഖ് അഭിപ്രായപ്പെട്ടു. താമിർജിഫ്രി കേസിൽ പിണറായി സർക്കാർ നിയമ ലംഘനങ്ങൾക്ക് സംരക്ഷണം നൽകുകയാണ്. ഉന്നത ഉദ്യോഗസ്ഥരെ രക്ഷിച്ച് സാധാരണ പോലീസുകാരെ കുരുതിക്കൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത് നിരവധി വർഷമായിട്ടും മലപ്പുറത്ത് എസ്.പി.യായി സുജിത്ദാസ് തുടരുന്നത് പിണറായി വിജയന്റെയും ഇടതു സർക്കാറിന്റെയും ഇഷ്ട തോഴനായത് കൊണ്ടാണ്. മുഖ്യമന്ത്രിയുടെ സ്വന്തം ആളാണ് ഞാനെന്നാണ് എസ്.പി വീമ്പിളക്കുന്നത്. മലപ്പുറം എസ്.പി സുജിത് ദാസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രത്യേക താൽപര്യമൊന്നുമില്ലെങ്കിൽ അത് മുഖ്യമന്ത്രി തുറന്നു പറയണം.
താനൂരിൽ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട താമിർ ജിഫ്രി കേസിന്റെ അന്വേഷണവും കേസും അട്ടിമറിക്കാനുള്ള പോലീസിന്റെ ശ്രമം അവസാനിപ്പിക്കുക, മലപ്പുറം എസ് പി സുജിത്ത് ദാസിനെ സർവീസിൽനിന്ന് പിരിച്ചുവിടുക, ഡാൻസാഫ് പോലുള്ള സംവിധാനങ്ങളെ ഉപയോഗിച്ച് പോലീസ് നടത്തുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി മലപ്പുറം എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡിൽ ക്വട്ടേഷൻ സംഘങ്ങൾ ചെയ്യുന്ന പണിയല്ല പോലീസ് ചെയ്യേണ്ടത്. കൃത്രിമ തെളിവുകളുണ്ടാക്കി കള്ളക്കേസുകൾ സൃഷ്ടിച്ച് നിരപരാധികളെ ക്രൂരമായി മർദ്ദിക്കുന്നതിൽ കേരള പോലീസിന് പ്രത്യേകം മിടുക്കാണ്. ജനാധിപത്യ- മനുഷ്യാവകാശ മൂല്യങ്ങൾക്ക് വലിയ വിലകൽപിക്കുന്ന ആധുനിക സമൂഹത്തിനിണങ്ങാത്ത പ്രാകൃത പെരുമാറ്റം അലങ്കാരമായി കൊണ്ടു നടക്കുന്ന പോലീസ് കേരളത്തിന് അപമാനമാണ്.
Read also……മദ്യപാനത്തിനിടെ തര്ക്കം; സുഹൃത്തിനെ തലക്കടിച്ച് കൊന്ന ഗ്രേഡ് എസ് ഐ അറസ്റ്റിൽ
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, നസീറ ബാനു, നൗഷാദ് ചുള്ളിയൻ, ഉമ്മർ തങ്ങൾ അഷ്റഫ് വൈലത്തൂർ എന്നിവർ സംസാരിച്ചു. മാർച്ചിന് വഹാബ് വെട്ടം, ആരിഫ് ചുണ്ടയിൽ, ബിന്ദു പരമേശ്വരൻ, ഇബ്രാഹിം കുട്ടിമംഗലം, സുഭദ്ര വണ്ടൂർ, അഷ്റഫ് അലി കട്ടുപ്പാറ, തസ്നീം മമ്പാട്, ഫാറൂഖ് മക്കരപ്പറമ്പ്, അത്തീഖ് ശാന്തപുരം, ഷാക്കിർ മോങ്ങം, ഷെരീഫ് മൊറയൂർ, ഹംസ പൈങ്കൽ, റജീന ഇരുമ്പിളിയം, ഹസീന വഹാബ്, ശറഫുദ്ധീൻ കൊളാടി, ഹബീബ് സി.പി, സലാം സി.എച്, കുഞ്ഞാലി മാസ്റ്റർ, സമദ് ഒളവട്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം