പെരിങ്ങോട്: പാലക്കാട് ജില്ലയിലെ മേഴത്തൂരിൽ യുവ ആയുർവേദ ഡോക്ടറെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മേഴത്തൂർ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യ ഋതിക മണിശങ്കർ (32) ആണ് ജീവനൊടുക്കിയത്. മേഴത്തൂർ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യയായ ഋതു യുട്യൂബർ കൂടിയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് ഋതികയെ വീട്ടിനുള്ളിലെ ശുചിമുറിക്കുള്ളില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കുളിക്കാൻ ഉപയോഗിക്കുന്ന തോർത്തു മുണ്ടിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. രാത്രി 9 നും 10:45 നും ഇടയിൽ ബാത്ത് ടവൽ ഉപയോഗിച്ച് കുളിമുറിയിൽ തൂങ്ങി മരിച്ചതായാണ് തൃത്താല പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഉന്നത പഠനം തുടരാനാവാത്തതിന്റെ വിഷമത്തിലായിരുന്നി ഋതിക എന്നാണ് റിപ്പോർട്ട്. ഋതികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഉടനെ തന്നെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തൃത്താല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം