ന്യൂഡല്‍ഹി: യുനൈറ്റഡ് വേള്‍ഡ് റസ്ലിങ് കൂട്ടായ്മയില്‍നിന്ന് ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യ പുറത്തായി. ഏറെക്കാലമായി തുടരുന്ന വിവാദങ്ങള്‍ കാരണം സമയത്ത് തെരഞ്ഞെടുപ്പ് നടത്താത്തതാണ് അംഗത്വം സസ്പെന്‍ഡ് ചെയ്യാന്‍ ഇടയാക്കിയത്. തെരഞ്ഞെടുപ്പ് നടത്താനുള്ള സമയപരിധി പാലിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്യുമെന്ന് യുഡബ്ല്യുഡബ്ല്യു ഏപ്രില്‍ അവസാനം മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം,നടപടി വന്നതോടെ സെപ്തംബര്‍ 16ന് ആരംഭിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പതാകക്ക് കീഴില്‍ താരങ്ങള്‍ക്ക് മത്സരിക്കാനാവില്ല. ഫെഡറേഷന് പ്രസിഡന്റ് ബ്രിജ്ഭൂഷണെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് ഗുസ്തി താരങ്ങള്‍ സമരത്തിനിറങ്ങുകയും തുടര്‍ന്നുണ്ടായ വിവാദങ്ങളും കാരണമാണ് തെരഞ്ഞെടുപ്പ് വൈകാനുള്ള കാരണം. നിലവില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് നിയോഗിച്ച താല്‍ക്കാലിക സമിതിയാണ് ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്.
Also read : ഹിമാചല്‍പ്രദേശിലെ കുളുവില്‍ വന്‍ ഉരുള്‍പൊട്ടല്‍; നിരവധി വീടുകള്‍ തകര്‍ന്നു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം