ഹൈദരാബാദ് : ഇലക്ട്രിക് വാഹന വ്യവസായത്തിൽ ശ്രദ്ധേയമായ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് കീറ്റോ മോട്ടോഴ്സും സെയ്റ ഇലക്ട്രിക്കും സെയ്റ-കീറ്റോ ഇവി പ്രൈവറ്റ് ലിമിറ്റഡിന് തുടക്കമിട്ടു. രാജ്യത്തിന്റെ സുസ്ഥിര ഗതാഗത ലക്ഷ്യങ്ങളുമായി ഒത്തുചേർന്ന്, ഇന്ത്യയുടെ ഇലക്ട്രിക് ത്രീ-വീലർ (E3W) മേഖലയിലെ ഒരു പ്രധാന കമ്പനിയായി നിലകൊള്ളാൻ ഈ സംരംഭം ലക്ഷ്യമിടുന്നു.
“സെയ്റ കീറ്റോ” എന്ന ബ്രാൻഡിൽ അവതരിപ്പിക്കപ്പെടുന്ന ഈ E3W-കൾ, ഫാസ്റ്റ് ചാർജ് ടെക്നോളജി, വെഹിക്കിൾ കൺട്രോൾ യൂണിറ്റ് (VCU) എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള മുൻനിര രൂപകൽപ്പനയിലും, അത്യാധുനിക സവിശേഷതകളിലും എത്തുന്നു; ഇത് ഡ്രൈവർമാർക്കും യാത്രക്കാർക്കും ഒരുപോലെ ഉയർന്ന തലത്തിലുള്ള സുരക്ഷയും സൗകര്യവും പ്രദാനം ചെയ്യുന്നതാണ്.
സുസ്ഥിര ഗതാഗത പരിഹാരങ്ങൾ സ്വീകരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഇലക്ട്രിക് ത്രീ-വീലറിന്റെ (ഇ റിക്ഷ) L3 ശ്രേണിയിലെ ഏറ്റവും പ്രമുഖ കമ്പനികളിൽ ഒന്ന് എന്ന നിലയിൽ സെയ്റ ഇലക്ട്രിക് ഒരു പ്രമുഖ സ്ഥാനം വഹിക്കുന്നു. കീറ്റോ മോട്ടോഴ്സ് യാത്രക്കാർക്കും കാർഗോ ഉപയോഗത്തിനുമായി ഇലക്ട്രിക് 3-വീലറുകളുടെ (ഇ ഓട്ടോ) L5 ശ്രേണി രൂപകൽപ്പന ചെയ്യുന്നതിലും നിർമ്മിക്കുന്നതിലുമുള്ള വൈദഗ്ധ്യത്തിന് പ്രശസ്തമാണ്.യാത്രക്കാർക്കും ചരക്കുകൾക്കുമായി L5 ശ്രേണിയിലുള്ള ഇലക്ട്രിക് ത്രീ വീലറുകൾ (ഇ ഓട്ടോ) രൂപകൽപ്പന ചെയ്യുന്നതിലും ഉൽപ്പാദിപ്പിക്കുന്നതിലും കീറ്റോ മോട്ടോഴ്സിന്റെ വൈദഗ്ധ്യത്തിനൊപ്പം, വൈവിധ്യമാർന്ന എൽ3 ഇലക്ട്രിക് ത്രീ വീലറുകളുടെ (ഇ റിക്ഷ) രൂപകൽപനയിലും നിർമ്മാണത്തിലും വിൽപ്പനയിലുമുള്ള സെയ്റ ഇലക്ട്രിക്കിന്റെ പ്രാവീണ്യവും പ്രയോജനപ്പെടുത്തിക്കൊണ്ട്, ഈ പങ്കാളിത്തം ഇവി വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്താൻ ഒരുങ്ങുകയാണ്.
തെലങ്കാനയിലെയും ഹരിയാനയിലെയും കമ്പനികളിൽ നിർമ്മിച്ച ഈ അത്യാധുനിക E3W-കൾ മത്സരാധിഷ്ഠിത വിലയിൽ ലഭിക്കുന്നു, കൂടാതെ ആറ് മാസത്തിനുള്ളിൽ ആറ് പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ വെഞ്ച്വർ പദ്ധതിയിടുന്നു.
Also read…..അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി പുതിയ കരിസ്‍മ ; 1.8 ലക്ഷം രൂപ വിലമതിക്കും
ഈ വികസനം സെയ്റ കീറ്റോ ജെ വി യാത്രയിലെ ഒരു സുപ്രധാന ചുവടുവെപ്പാണ്. സുസ്ഥിര ഗതാഗത പരിഹാരങ്ങൾക്കായുള്ള രാജ്യത്തിന്റെ വീക്ഷണവുമായി യോജിപ്പിച്ച്, ഗതാഗതത്തിന്റെ ആദ്യാവസാന ഘട്ടങ്ങളെ വൈദ്യുതീകരിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തെ ഇത് പിന്തുണയ്ക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം