ആലുവ: ആലുവ കരോത്തുകുഴിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. വീട്ടിലുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വാടകയ്ക്ക് താമസിക്കുന്ന റോബിനും കുടുംബവുമാണ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ ആറുമണിക്കാണ് സംഭവം.
Also read : ഹിമാചല്‍പ്രദേശിലെ കുളുവില്‍ വന്‍ ഉരുള്‍പൊട്ടല്‍; നിരവധി വീടുകള്‍ തകര്‍ന്നു
ഗ്യാസ് തീർന്നതിനെ തുടർന്ന് പുതിയ ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്തിരുന്നു. എന്നാൽ പാചകം തുടങ്ങിയപ്പോൾ അഗ്നിബാധ ഉണ്ടാവുകയായിരുന്നു. ഇതുകണ്ട് ഭയന്ന് റോബിൻ വീട്ടിലുള്ള ബ്ലാങ്കറ്റ് ഉപയോഗിച്ച് സിലിണ്ടർ മൂടാൻ ശ്രമിച്ചു. ശ്രമം പരാജയപ്പെട്ടതിനാൽ വീടിന് പുറത്തേക്കു നീങ്ങി. ഇതിന് പിന്നാലെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ വീട്ടുപകരണങ്ങൾ എല്ലാം കത്തി നശിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം0