കേപ് ടൗൺ: ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ആഗ്രഹിക്കുന്നുണ്ടെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. പടിഞ്ഞാറും അതിന്റെ ഉപഗ്രഹങ്ങളും അഴിച്ചു വിട്ട യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹമുണ്ടെന്ന് പുടിൻ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടക്കുന്ന 15-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പറഞ്ഞു.
‘ലോകത്ത് തങ്ങളുടെ ആധിപത്യം നിലനിർത്താനുള്ള നിരവധി പാശ്ചാത്യ രാജ്യങ്ങളുടെ ആഗ്രഹം ഉക്രൈനെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചു. ഉക്രൈനിന്റെയും പാശ്ചാത്യരുടെയും നടപടികളോടുള്ള നിർബന്ധിത പ്രതികരണമായിരുന്നു യുദ്ധം, പുടിൻ പറഞ്ഞു
വരാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ അധ്യക്ഷരെന്ന നിലയിൽ 2024 ഒക്ടോബറിൽ കസാനിൽ ഒരു ഉച്ചകോടി സംഘടിപ്പിക്കാൻ പദ്ധതിയിടുന്നതായും പുടിൻ പറഞ്ഞു. ആഗോള വികസനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള ബഹുരാഷ്ട്രാവാദം ശക്തിപ്പെടുത്തുക എന്നതാണ് ഉച്ചകോടിയുടെ മുദ്രാവാക്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീഡിയോ കോൺഫറൻസ് വഴി ഉച്ചക്കോടിയുടെ പ്ലീനറി സെക്ഷനെ അഭിസംബോധന ചെയ്ത പുടിൻ ഡോളറിന്റെ മൂല്യത്തകർച്ചയുടെ ആവശ്യകതയെ കുറിച്ചും ഊന്നിപ്പറഞ്ഞു. സെന്റിൽമെന്റുകളിൽ ദേശീയ കറൻസികളുടെ ഉപയോഗം വിപുലീകരിക്കാനും ബാങ്കുകൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കാനും അദ്ദേഹം ബ്രിക്സ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു
കണ്ണൂർ സർവകലാശാലയിൽ പഠിക്കാൻ കെ കെ ശൈലജയുടെ ആത്മകഥ
അതേസമയം ഉക്രൈൻ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി റഷ്യൻ അതിർത്തി പ്രദേശമായ ബെൽഗൊറാഡിന്റെ ഗവർണർ പറഞ്ഞു. വടക്കുകിഴക്കൻ ഉക്രൈനിലെ റോംനി നഗരത്തിലെ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രി ഇഹോർ ക്ലൈമെൻകോയും അറിയിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം