ബെംഗളൂരു: ചന്ദ്രയാൻ 3ന്റെ സോഫ്റ്റ് ലാൻഡിങ്ങിനു നാല് മണിക്കൂറുകൾക്കു ശേഷം റോവർ പുറത്തേയ്ക്ക്. ലാൻഡർ മൊഡ്യൂളിന്റെ ഉള്ളിലുള്ള പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള നടപടിക്രമങ്ങളാണ് തുടങ്ങിയത്. റോവർ പുറത്തിറങ്ങാൻ നാല് മണിക്കൂർ അല്ലെങ്കിൽ ഒരു ദിവസം വരെ എടുക്കാമെന്നാണ് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് ലാൻഡിങ്ങിനു പിന്നാലെ പറഞ്ഞിരുന്നത്.ലാൻഡറിന്റെ വാതിൽ തുറന്ന് റോവർ പുറത്തേക്ക് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങൾ ഇസ്റോ പുറത്തുവിട്ടു.
ലാൻഡിംഗിന് ശേഷം ചന്ദ്രോപരിതലത്തിൽ ഉയർന്നുപൊങ്ങിയ പൊടിപടലങ്ങൾ കെട്ടടങ്ങിയ ശേഷമാണ് റോവർ പുറത്തിറങ്ങിയത്. ചന്ദ്രനിലെ ഗുരുത്വാകർഷണബലം മൂലം പൊടിപടലങ്ങൾ താഴേക്ക് വരാൻ ഏറെ സമയമെടുക്കുമെന്നതിനാൽ, റോവർ പെട്ടെന്ന് പുറത്തിറക്കാൻ സാധിക്കില്ലെന്ന് ഇസ്റോ അറിയിച്ചിരുന്നു.
റോവർ അതിവേഗം പുറത്തിറക്കാൻ ശ്രമിച്ചാൽ അതിൽ ഘടിപ്പിച്ചിരിക്കുന്ന കാമറകളും മറ്റ് യന്ത്രഭാഗങ്ങളും നശിക്കാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനാൽ സോഫ്റ്റ് ലാൻഡിംഗ് പൂർത്തിയാക്കി ഒരു ദിവസമെങ്കിലും കഴിഞ്ഞ ശേഷം റോവർ പുറത്തിറക്കാനാണ് ഇസ്റോ നിശ്ചിയിച്ചിരുന്നത്.
എന്നാൽ ചന്ദ്രനിലെ സാഹചര്യങ്ങൾ അനുകൂലമായതോടെ റോവർ രാത്രി 10-ന് പുറത്തിറക്കുകയായിരുന്നു.
ഐഎസ്ആര്‍ഒയുടെ ചാന്ദ്ര ദൗത്യത്തില്‍ ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററും ചന്ദ്രനിലിറങ്ങുന്ന വിക്രം ലാന്‍ഡറും നിര്‍ണായകമെങ്കിലും ചന്ദ്രനില്‍ സഞ്ചരിച്ചുകൊണ്ട് വിവരങ്ങള്‍ നമുക്ക് കൈമാറുക പ്രഗ്യാന്‍ റോവറായിരിക്കും. ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്ന റോവർ വിവരങ്ങള്‍ ശേഖരിച്ച് ലാന്‍ഡറിലേക്ക് കൈമാറും. ലാന്‍ഡര്‍ അത് ഓര്‍ബിറ്ററിലേക്കും ഓര്‍ബിറ്റര്‍ ഭൂമിയിലേക്കും ആ വിവരങ്ങള്‍ കൈമാറും. റോവറിന്റെ മുന്നിലായുള്ള രണ്ട് 1 മെഗാപിക്സല്‍ മോണോക്രോമാറ്റിക് ക്യാമറകള്‍ വഴിയാണ് ഭൂമിയുള്ള ശാസ്ത്രജ്ഞര്‍ക്ക് ദൃശ്യങ്ങള്‍ ലഭ്യമാവുക. ചന്ദ്രന്റെ ഉപരിതലത്തിന്റെ ത്രിഡി രൂപം ലഭിക്കുന്നതോടെ റോവറിന്റെ സഞ്ചാര പാത എളുപ്പം തീരുമാനിക്കാന്‍ സാധിക്കും
ചന്ദ്രന്റെ ദക്ഷിണദ്രുവത്തിൽ ഇന്ന് വൈകിട്ട് ആറിനാണ് ലാൻഡർ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ആദ്യത്തെ രാജ്യമെന്ന ചരിത്ര നേട്ടമാണ് ഇതോടെ പിറന്നത്.
യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന റിക്കാർഡും ഇന്ത്യ സ്വന്തമാക്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം