നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം മൂന്നു യാത്രക്കാരിൽ നിന്നായി 1,28,69,000 രൂപയുടെ സ്വർണം പിടികൂടി. 2,548.91 ഗ്രാം സ്വർണമാണ് പിടികൂടിയത്.
ആഭ്യന്തര യാത്രക്കാരനിൽ നിന്നാണ് 26 ലക്ഷം വിലയുള്ള സ്വർണം പിടികൂടിയത്. കാസർഗോഡ് സ്വദേശി അഷറഫ് 565.31 ഗ്രാം തൂക്കംവരുന്ന മിശ്രിതവുമായി കടക്കുന്നതിനിടെയാണ് കുടങ്ങിയത്.
കൊച്ചിയിൽനിന്നു ഹൈദരാബാദിലേക്ക് പോകാൻ ടിക്കറ്റെടുത്ത ഇയാൾ വിമാനത്തിൽ കയറിയ ഉടനെ സീറ്റിന്റെ സൈഡ് പാനൽ ഇളക്കി സ്വർണം പുറത്തെടുക്കുന്നതു ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ജീവനക്കാർ വിവരം കസ്റ്റംസ് ഉദ്യോഗസ്ഥന്മാരെ അറിയിക്കുകയായിരുന്നു.
മലേഷ്യയിൽനിന്ന് ആകാശ് എയർ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി ഹുസൈന്റെ പക്കൽനിന്നാണ് 54.41 ലക്ഷം രൂപ വിലയുള്ള 1,051 ഗ്രാം സ്വർണം പിടികൂടിയത്. ഇയാൾ സ്വർണ മിശ്രിതം നാല് ക്യാപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.
മലപ്പുറം സ്വദേശിയായ ഫൈസലിൽ നിന്നാണ് 48.28 ലക്ഷം രൂപ വിലയുള്ള 932.6 ഗ്രാം സ്വർണ ബിസ്ക്കറ്റുകൾ പിടികൂടിയത്. ഇയാൾ ദുബായിൽനിന്ന് എമിറേറ്റ്സ് വിമാനത്തിലാണ് എത്തിയത്. 8 സ്വർണ ബിസ്ക്കറ്റുകൾ പേഴ്സിനകത്ത് പ്രത്യേക അറ ഉണ്ടാക്കി ഒളിപ്പിച്ചിരിക്കുകയായിരുന്നു. മൂന്നു യാത്രക്കാരെയും എയർ ഇന്റലിജൻസ് വിഭാഗം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം